ദേശവിരുദ്ധ പരാമര്‍ശം: ജമാഅത്തെ ഇസ്ലാമിയുടെ പതിനാല് പുസ്തങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം; ഇന്റലിജന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി

കണ്ണൂര്‍: മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ 14 പുസ്തകങ്ങള്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്നു പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്കു രൂപം നല്‍കി. മതരാഷ്ട്ര വാദത്തിന്റെയും പേരില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഈ സംഘടനയുടെ സ്ഥാപകനായ മൗലാനാ മൗദൂദിയുടെ ആശയം തങ്ങളുടെ പുസ്തകങ്ങളിലൂടെ ജമാഅത്തെ ഇസ്ലാമി ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ മതേതരത്വത്തിനെതിരായ ഘടകങ്ങളുണ്ടെന്നും സംഘപരിവാര്‍ മാത്രമല്ല, ഹമീദ് ചേന്ദമംഗല്ലൂരിനെയും ഡോ.എം.എന്‍ കാരശ്ശേരിയെയും പോലുള്ള ചിന്തകര്‍വരെ വിലയിരുത്തിയിട്ടുണ്ട്. ദേശവിരുദ്ധമായ പരാമര്‍ശങ്ങളും ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കുന്ന പുസ്തകങ്ങളില്‍ ഉണ്ടെന്ന് ആക്ഷേപമുണ്ട്. ഇപ്പോഴിതാ വിഷയം ഹൈക്കോടതിക്ക് മുമ്പാകെയും എത്തിയിരിക്കയാണ്. ഹൈക്കൊടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശമുണ്ടോ എന്ന് പരിശോധിക്കാന്‍ ഇപ്പോള്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്.

ഇന്റലിജന്‍സ് മേധാവി ബിഎസ് മുഹമ്മദ് യാസീന്‍, പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ അമ്പാടി, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് പരിശോധനയ്ക്കായി നിയമിച്ചിരിക്കുന്നത്. ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പുസ്തകങ്ങള്‍ നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കൊടതിയാണ് പുസ്തകങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. 14 പുസ്തകങ്ങള്‍ പരിശോധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഗീയ രാഷ്ട്രീയം: മിത്തും യാഥാര്‍ത്ഥ്യവും, ബുദ്ധന്‍ യേശു മുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഇന്ത്യയിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും തുടങ്ങിയ പുസ്തകങ്ങളിലാണ് ദേശവിരുദ്ധതയുണ്ടെന്ന് ആക്ഷേപമുള്ളത്. അതേസമയം ഈ സമിതിയില്‍ ഡോ.സെബാസ്റ്റ്യന്‍പോളിന്റെ പേര് വന്നതിനെചൊല്ലി പ്രതിഷേധവുമുണ്ട്. ഇടത് സഹയാത്രികന്‍ ആണെങ്കിലും, ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ ‘മാധ്യമത്തിലെ’ സ്ഥിരം എഴുത്തുകാരനാണ് ഡോ.സെബാസ്റ്റ്യന്‍ പോള്‍. മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണില്‍ സ്ഥിരമായി പാനലിസ്റ്റുമാണ് ഇദ്ദേഹം.

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവിയുടെ ചില ആശയങ്ങള്‍ ക്രോഡീകരിച്ച് ജമാഅത്തെ ഇസ്ലാമിയുടെ പബ്‌ളിക്കേഷന്‍ വിഭാഗമായ ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ ഈ വിധ്വംസക ആശയങ്ങള്‍ അന്നുതന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു.ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നില്ലെ എന്ന് മാത്രമല്ല, കാശ്മീര്‍ വിഘടനവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നരീതിയിലുള്ള കടുത്ത ആശയപ്രചാരണങ്ങളും ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെയാണ് സമിതി പരിശോധിക്കുന്നത്.

അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന പത്രവും ആഴ്ചപ്പതിപ്പും ചാനലും ഈ സമിതിയുടെ പരിധിയില്‍ പെട്ടിട്ടില്ല. മാത്രമല്ല ഇവയിലാവട്ടെ തികഞ്ഞ മതേതര സോഷ്യലിസ്റ്റ് ആശയങ്ങളാണ് കാണുക. തീവ്ര ഇടതുപക്ഷ നിലപാടുള്ള ചെറുപ്പക്കാരാണ് ഇവിടെയുള്ള എഴുത്തുകാരില്‍ അധികവും. ഇതിനെ ‘ഇന്റ്വലക്ച്ച്വല്‍ ജിഹാദ്’ എന്ന് പേരിട്ടാണ് എഴുത്തുകാരന്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ പരിഹസിച്ചത്. തങ്ങളുടെ മതഭീകരത മറച്ചുവെക്കാനായാണ് അവര്‍ ഇത്തരത്തിലുള്ള പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും, ഇസ്ലാമിന് ഭൂരിപക്ഷമുള്ള ഒരു സംവിധാനം ഇന്ത്യയില്‍ വന്നാല്‍ വിവരമറിയുമെന്നും , ഹമീദും ഡോ.എം.എന്‍ കാരശ്ശേരിയും അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അത്തരത്തിലുള്ള ‘ഇന്റ്വലക്ച്ച്വല്‍ ജിഹാദ്’ വിഭാഗത്തില്‍പെട്ട ഒരു എഴുത്തുകാരനായാണ് ഡോ.സെബാസ്റ്റ്യപോളിനെയും കാണുന്നത്. അതുകൊണ്ടുതന്നെ ഈ പരിശോധനകൊണ്ട് എന്ത് നേടാന്‍ കഴിയുമെന്നും ഇവര്‍ ചോദിക്കുന്നത്.

Top