
കേന്ദ്രബജറ്റില്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം ലഭ്യമാക്കുക. കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് പണം നല്‍കും. നൂറുശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 2022 ല്‍ രാജ്യം സമഗ്രപുരോഗതി കൈവരിക്കുമെന്ന് ധനമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. സുസ്ഥിരവും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കി. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം തിരിച്ചുനല്‍കി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു.
ഏഴുവര്‍ഷം കൊണ്ട് ധനകമ്മി പകുതിയാക്കി കുറച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ കണ്ടെത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്നുലക്ഷം കോടിയോളം രൂപ തിരിച്ചുപിടിച്ചു. സുതാര്യത വര്‍ധിപ്പിച്ച് അഴിമതി തടഞ്ഞു. നിയമങ്ങളും ചട്ടങ്ങളും മാറ്റിക്കൊണ്ട് പറഞ്ഞ വാക്ക് പാലിച്ചു. സാമ്പത്തികസംവരണം ചരിത്രപരം. പാവപ്പട്ട എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കലാണ് നയം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 2 ലക്ഷം അധികസീറ്റുകള്‍ ഉറപ്പാക്കും.