സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിന് 170 കോടി; കഴിഞ്ഞ വര്‍ഷം എത്തിയത് രണ്ടര ലക്ഷം കുട്ടികള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകള്‍ ആധുനികവത്കരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം. സംസ്ഥാന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായി.സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി രൂപ അനുവദിക്കും.

അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താന്‍ 32 കോടി രൂപ അനുവദിക്കും. എല്‍പി, യുപി സ്‌കൂളുകള്‍ ഹൈടെക് ആക്കാന്‍ 292 കോടി, സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തി.

പൊതുവിദ്യാലയങ്ങളില്‍ രണ്ടര ലക്ഷം കുട്ടികള്‍ പുതിയതായി എത്തിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Top