പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് KSRTC ബസുമായി കൂട്ടിയിടിച്ച് 9 മരണം

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിൽ വാഹനാപകടം. പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് KSRTC ബസുമായി കൂട്ടിയിടിച്ച് 9 പേർ മരിച്ചു. ഇതിൽ 5പേർ വിദ്യാർഥികളും ഒരു അധ്യാപകനും 3 പേർ കെഎസ്ആർടിസിയിലെ യാത്രക്കാരുമാണ് .

എറണാകുളത്തെ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഒമ്പത് പേർ മരിച്ചതയാണ് വിവരം. 45 പേർക്ക് പേർക്ക് പരുക്കേറ്റു. ഇതിൽ പത്ത് പേരുടെ നില ഗുരുതരമാണ്.വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെഎസ്ആർടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്. എറണാകുളം വെട്ടിക്കൽ ബസേലിയസ് സ്കൂളിൽ നിന്നും 43 വിദ്യാർഥികളും അഞ്ച് ടീച്ചേഴ്സും അടങ്ങുന്ന സംഘം ഊട്ടിയിലേക്കാണ് പുറപ്പെട്ടത്.ആലത്തൂർ, വടക്കഞ്ചേരി ഫയർഫോഴ്സ് യൂണിറ്റും, വടക്കഞ്ചേരി യൂണിറ്റും, ക്രിറ്റിക്കൽകെയർ എമർജൻസി ടീം അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തുന്നു. പരുക്കേറ്റർ അവറ്റിസ് ഹോസ്പിറ്റൽ, ക്രസന്റ് ഹോസ്പിറ്റൽ, പാലക്കാട് ഡിസ്റ്റിക് ഹോസ്പിറ്റൽ, ആലത്തൂര് താലൂക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Top