എണ്ണാന്‍ അറിയാമെങ്കില്‍ ഇനി കോഴോടന്‍ ബസില്‍ കയറാം

കോഴിക്കോട്: കോഴിക്കോടെത്തി ബസ്സുകളില്‍ സ്ഥലപ്പേരുകള്‍ കാണുന്നില്ലെന്ന് കണ്ട് അത്ഭുതപ്പെടേണ്ട, കാരണം കോഴിക്കോട്ടെ ബസ്സുകളില്‍ ഇനി സ്ഥലപ്പേരുകളുണ്ടാകില്ല പകരം നമ്പറുകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ. കോഴിക്കോടും മെട്രോ നഗരത്തിന്റെ പാതയിലാണ്. കോഴിക്കോട്ടെ ബസ്സുകളുടെ റൂട്ടുകള്‍ക്ക് സ്ഥലപ്പേരിന് പകരം ഏകീകൃത നമ്പര്‍ സമ്പ്രദായം വരുകയാണ്.

ജില്ലയുടെ കോഡായ k എന്നതിനൊപ്പം ബസ്സ് എവിടേക്ക് പോവുന്നുവെന്നതിനെ അടിസ്ഥാനമാക്കി നമ്പര്‍ നല്‍കുന്നതാണ് രീതി. വൃത്താകൃതിയിലുള്ള ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള നിറത്തില്‍ നല്‍കുന്ന ബസ് നമ്പര്‍ ഏറെ അകലെ നിന്നു പോലും വായിക്കാനാവുന്ന വിധത്തിലായിരിക്കും പ്രദര്‍ശിപ്പിക്കുക. മലയാളി യാത്രക്കാര്‍ക്കു പുറമെ, അനുദിനം വര്‍ധിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ബോര്‍ഡിലെ സ്ഥലനാമം വായിക്കാതെ എളുപ്പത്തില്‍ ബസ്സ് കണ്ടെത്തി യാത്രചെയ്യാന്‍ ഇതു വഴി കഴിയും.പ്രായാധിക്യമുള്ളവര്‍ക്കും ഇത് വളരെ ഉപകാരപ്പെടും.
ഇതിനു പുറമെ ഓരോ ബസ് സ്‌റ്റോപ്പിലും ഏതൊക്കെ നമ്പര്‍ ബസ്സുകള്‍ ഏതൊക്കെ റൂട്ടുകളില്‍ ഓടുന്നുവെന്ന് വ്യക്തമാക്കുന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇതില്‍ നോക്കി കയറേണ്ട ബസ്സിന്റെ നമ്പര്‍ കണ്ടുപിടിക്കുക എളുപ്പമാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ സര്‍വകലാശാലയിലെ മാനേജ്‌മെന്റ് പഠനവിഭാഗം തലവന്‍ ഡോ. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ സര്‍വേ നടത്തുകയും റൂട്ടുകള്‍ തിരിച്ച് നമ്പര്‍ നല്‍കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 136 സിറ്റി റൂട്ടുകളിലെ ബസ്സുകള്‍ക്കാവും നമ്പര്‍ നല്‍കുക. പിന്നീട് മൊഫ്യൂസില്‍, പാളയം സ്റ്റാന്റുകളില്‍ നിന്നുള്ള ബസ്സുകള്‍, കെഎസ്ആര്‍ടിസി ബസ്സുകള്‍ എന്നിവയിലേക്ക് ഇത് വ്യാപിപ്പിക്കും.

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷന്‍ സവാരിഗിരിഗിരി പദ്ധതിയെക്കുറിച്ച് ബസ് ഉടമകളെ ബോധ്യപ്പെടുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ഡോ. ഫൈസല്‍ യുനീക് നമ്പറിംഗ് സിസ്റ്റം ഫോര്‍ ബസ് റൂട്ട്‌സ് (യു.എന്‍.എസ്.ബി.ആര്‍) എന്ന പദ്ധതിയെക്കുറിച്ച് ഡോ. ഫൈസല്‍ വിശദീകരിച്ചു. പദ്ധതി നടപ്പിലാവുന്നതോടെ UNSBR എന്ന പേരില്‍ ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പ് നിലവില്‍ വരും. റൂട്ടുകളെയും ബസ്സുകളെയും കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇതില്‍ ലഭ്യമാവും

Top