കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ .ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. വയനാട്ടിലെ എംപിയായിരുന്ന രാഹുൽഗാന്ധി അയോഗ്യനാക്കപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് .തിരഞ്ഞെടുപ്പ് കേസ് നിലവിലുണ്ട്. അതിനിടയിൽ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദുരൂഹമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ തന്നെ രംഗത്ത് ഇറക്കാനുള്ള നീക്കമാണ് .കെസി വേണുഗോപാൽ പണ്ടേ വയനാട് മണ്ഡലം ഉന്നം വെച്ചിരുന്ന ആളാണ് .മുൻപ് രാഹുലിനെ വയനാട്ടിൽ ഇറക്കിയതും ഇതേ ലക്‌ഷ്യം വെച്ചായിരുന്നു .രണ്ട് മണ്ഡലത്തിൽ വിജയിച്ചാൽ വയനാട് രാഹുൽ ഉപേക്ഷിക്കുമ്പോൾ അവിടെ മത്സരിക്കുക എന്ന കുട ലക്‌ഷ്യം വേണു ഗോപാലിനുണ്ടായിരുന്നു .ആ നീക്കമാണ് കോൺഗ്രസിന്റെ പരാജത്തിന് കാരണമായതും.
കോഴിക്കോട് നടക്കുന്ന മോക് പോളിംഗിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് മോക് പോളിംഗ് തയ്യാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷനെത്തിയത്. ഇലക്ട്രിക് വോട്ടിംഗ് മെഷീനുൾപ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിംഗ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിംഗ് നടക്കുന്നത്.
രാവിലെ പത്തുമണിക്കാണ് മോക് പോളിംഗ് തുടങ്ങിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിനീഷ് കുമാർ പറഞ്ഞു. എന്നാൽ ഇവിടെ എത്തിയ സമയത്ത് ലീഗ് പ്രതിനിധിയല്ലാതെ മറ്റാരും ഉണ്ടായില്ലെന്ന് ബിനീഷ് പറഞ്ഞു. രാവിലെ കളക്ടർ വന്ന് വോട്ട് ചെയ്ത് ഉദ്ഘാടനം ചെയ്തു പോയി എന്നല്ലാതെ മറ്റൊരു വിവരമൊന്നും അറിയുന്നില്ല.
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കണം. രാഹുൽഗാന്ധിക്കെതിരെയുള്ള കേസിൽ വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ രാഹുലിനെതിരെ നടത്തുന്ന പെട്ടെന്നുള്ള നീക്കത്തിന്റെ ഭാഗമായാണ് മോക് പോളിംഗ് പെട്ടെന്ന് നടത്തിയത്. ഇത് സംശയാസ്പദമാണെന്നും ജനറൽ സെക്രട്ടറി പറയുന്നു.