വേണുഗോപാൽ വീഴുമോ ബിജെപി വിജയിക്കുമോ ?7സംസ്ഥാനത്തെ 19 സീറ്റുകളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്.മൂന്നിടത്ത് കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍

ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം മാറ്റി വച്ച 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.മാർച്ചിൽ നടക്കേണ്ട തിരഞ്ഞെടുപ്പായിരുന്നു ഇന്ന് നടക്കുന്നത് .19 രാജ്യസഭാ സീറ്റുകളിലേക്കു നടക്കുന്ന വോട്ടെടുപ്പ് പ്രധാന കക്ഷികള്‍ക്ക് ജീവന്‍മരണ പോരാട്ടമാണ്. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. മൊത്തം 24 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കര്‍ണാടകയിലെ നാല് സീറ്റിലും അരുണാചല്‍ പ്രദേശിലെ ഒരു സീറ്റിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇനി ബാക്കിയുള്ള സീറ്റിലാണ് വോട്ടടെുപ്പ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ നിയമസഭകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചാണ് വോട്ടെടുപ്പ് നടക്കുക. 19 സീറ്റിലെയും വോട്ടെണ്ണല്‍ ഇന്ന് വൈകീട്ട് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

‘കുതിരക്കച്ചവടം’ ഭയന്ന് എം.എൽ.എ.മാരെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലും ഗുജറാത്തിലും തിരഞ്ഞെടുപ്പുഫലം എന്താവുമെന്നത് വെള്ളിയാഴ്ചത്തെ രാഷ്ട്രീയസംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിക്കുന്ന രാജസ്ഥാനിൽ കക്ഷിനില അനുസരിച്ച് മൂന്നിൽ രണ്ട്സറ്റ് കോൺ ഗ്രസിന് ലഭിക്കേണ്ടതാണ്. ഇവിടെ, അട്ടിമറിക്ക് ബി.ജെ.പി. ശ്രമിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് എം.എൽ.എ.മാരെ ജയ്പുരിലെ ഹോട്ടലിൽ പാർപ്പിച്ചിരിക്കയാണ്. ബി.ജെ.പി.യും ഇവിടെ എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്തിൽ അധികാരത്തിലുള്ള ബി.ജെ.പി.ക്ക് നാലുസീറ്റിൽ മൂന്നെണ്ണം നേടാൻ രണ്ട് സാമാജികരുടെ പിന്തുണകൂടി വേണം. ഇവിടെയും കോൺഗ്രസ് എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസിന്റെ എട്ട് എം.എൽ.എ.മാർ ബി.ജെ.പി. സ്വാധീനത്താൽ പലതവണയായി രാജിവെച്ചിരുന്നു.ജാർഖണ്ഡിലെ രണ്ടുസീറ്റിലേക്ക് ബി.ജെ.പി.യും കോൺഗ്രസും ജാർഖണ്ഡ് മുക്തിമോർച്ചയും ഓരോ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. മധ്യപ്രദേശിലും മൂന്നുസീറ്റിലേക്ക് ബി.ജെ.പി.യും കോൺഗ്രസും രണ്ടുസ്ഥാനാർഥികളെ വീതം നിർത്തി.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മല്‍സരം. എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്യുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. തുടര്‍ന്ന് ചില എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. രാജ്യസഭയില്‍ അംഗബലം വര്‍ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം.ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നു നാല് സീറ്റുകള്‍ വീതവും, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു മൂന്ന് സീറ്റുകള്‍ വീതവും ജാര്‍ഖണ്ഡില്‍ നിന്ന് രണ്ട്, മണിപ്പൂര്‍, മിസോറാം, മേഘാലയ എന്നിവിടങ്ങളിലെ ഒരു സീറ്റ് വീതവുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ, ബിജെപി സ്ഥാനാര്‍ഥികളായ ഐറണ്ണ കടാഡി, അശോക് ഗസ്തി എന്നിവരാണ് കര്‍ണാടകയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുത്തത്. ബിജെപി നോമിനി നബാം റബിയ അരുണാചല്‍ പ്രദേശില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.മൊത്തം വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത് 24 രാജ്യസഭാ സീറ്റുകളില്‍. കര്‍ണാടകയിലെ നാല് സീറ്റിലും അരുണാചല്‍ പ്രദേശിലെ ഒരു സീറ്റിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി 19 സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയിൽ എൻ.ഡി.എ. ഭൂരിപക്ഷത്തിലേക്ക് അടുക്കും. സുഹൃദ്പാർട്ടിയായ എ.ഐ.എ.ഡി.എം.കെ. ചേരുന്നതോടെ 115 അംഗങ്ങളുടെ പിന്തുണ സർക്കാരിനുണ്ടാകും. 245 അംഗസഭയിൽ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്. ബി.ജെ.ഡി.(9), ടി.ആർ.എസ്.(7), വൈ.എസ്.ആർ. കോൺഗ്രസ് (6) പാർട്ടികളുടെ 22 സീറ്റുകൾ നിർണായകസമയങ്ങളിലെല്ലാം അനുകൂലമായി ലഭിക്കുന്നതിനാൽ ഭരണമുന്നണിക്ക് ഒട്ടും ഭയക്കാനില്ല. എസ്.പി.(8), ബി.എസ്.പി.(4) പാർട്ടികൾ കോൺഗ്രസുമായി അടുത്ത കാലത്തുണ്ടായ അകൽച്ചയും ബി.ജെ.പി. സർക്കാരിന് അനുകൂലമാവും.

Top