നേതാക്കളുടെ യഥാര്‍ത്ഥ സ്വഭാവം ഇതാണ്; വെള്ളം ചോദിച്ച നാട്ടുകാരോട് തട്ടിക്കയറുന്ന മമ്മൂട്ടി എംഎല്‍എയുടെ വീഡിയോ വൈറല്‍

C-Mammootty

മലപ്പുറം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോഹന വാഗ്ദാനങ്ങളുമായി നേതാക്കള്‍ രംഗത്തിറങ്ങും. ഇതുവരെ ജനങ്ങളോട് കാണിക്കാത്ത സ്‌നേഹം സ്ഥാനാര്‍ത്ഥികള്‍ കാണിച്ചു തുടങ്ങി. എന്നാല്‍, നേതാക്കളുടെ യഥാര്‍ത്ഥ സ്‌നേഹം എന്താണെന്നുള്ളതിനുള്ള ഉദാഹരണമാണ് സി മമ്മൂട്ടി എംഎല്‍എയുടെ വീഡിയോ.

വോട്ട് ചോദിച്ചെത്തുമ്പോള്‍ പലപ്പോഴും ജനങ്ങള്‍ ക്ഷമ കൈവിട്ടു പെരുമാറിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംയമനം പാലിച്ചില്ലെങ്കില്‍ പണി പാളുമെന്ന കാര്യം ഉറപ്പാണ്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത്. എന്തായാലും വോട്ട് ചോദിക്കാന്‍ എത്തിയപ്പോള്‍ കുടിവെള്ളം എവിടെ എന്നാണ് തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിയോട് നാട്ടുകാര്‍ ചോദിച്ചത്. ഇതോടെ നിയന്ത്രണം പോയ എംഎല്‍എ നാട്ടുകാരുമായി തര്‍ക്കിക്കാനും തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതാരോ മൊബൈലില്‍ പകര്‍ത്തി യുട്യൂബിലും ഇട്ടതോടെ എംഎല്‍എയ്ക്ക് ശരിക്കും പണി കിട്ടുകയും ചെയ്തു. കുടിവെള്ള ക്ഷാമത്തെപറ്റി പരിഭവിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് രോഷാകുലനായത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തിരൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ സി. മമ്മൂട്ടിയാണ് ജനങ്ങളോട് കയര്‍ത്ത് സംസാരിച്ചത്.

ഇലക്ഷന്‍ പ്രചരണത്തിനിടെ കല്‍പകഞ്ചേരി പഞ്ചായത്തിലെ കല്ലുങ്ങല്‍ അങ്ങാടിയില്‍ വച്ചായിരുന്നു സംഭവം. തിരൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കല്‍പകഞ്ചേരി പഞ്ചായത്തിലാണ് ഏറ്റവുമധികം കുടിവെള്ള പ്രശ്നം നേരിടുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും കല്ലുങ്ങല്‍ അങ്ങാടിയില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ടാങ്ക് പ്രവര്‍ത്തന യോഗ്യമാക്കാത്തതെന്ത് എന്ന ചോദ്യമാണ് എംഎല്‍എയെ പ്രകോപിതനാക്കിയത്.

എന്തായാലും വീഡിയോ ഇടതുപക്ഷം പ്രചരണായുധമാക്കിയിട്ടുണ്ട്. ഇവിടെ ഇടതു സ്ഥാനാര്‍ത്ഥി പന്നിക്കണ്ടത്തില്‍ അബ്ദുല്‍ ഗഫൂറാണ്. എല്‍ഡിഎഫ് സ്വതന്ത്രനായാണ് അദ്ദേഹം രംഗത്തുള്ളത്. വീടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രചരണം കൊഴുപ്പിക്കാനാണ് ഇടതു പക്ഷത്തിന്റെ ശ്രമം.

Top