മൂന്നാറിലെ കയ്യേറ്റങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നു സി.ആർ ചൗധരി

മൂന്നാര്‍: കേന്ദ്ര മന്ത്രി സി.ആർ.ചൗധരി മൂന്നാറിൽ ഭൂമി കയ്യേറ്റമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.മൂന്നാറിലെ കയ്യേറ്റങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു കേന്ദ്രമന്ത്രി പറഞ്ഞു.ചിത്തിരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തെ കെഎസ്ഇബി ഭൂമിയിലെ കയ്യേറ്റങ്ങളാണ് മന്ത്രി ആദ്യം സന്ദര്‍ശിച്ചത്.കയ്യേറ്റക്കാരെ ബിജെപി പിന്തുണയ്ക്കില്ല. കേരളത്തിനുള്ള അരി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചിട്ടില്ലെന്നും അത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാര്‍ കയ്യേറ്റ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന അഭ്യൂഹങ്ങള്‍ക്കു ശക്തി പകരുന്നതാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്രമന്ത്രിമാരും എംപിമാരും രാജ്യത്തെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടത്തുന്ന സന്ദര്‍ശന പരിപാടിയുടെ ഭാഗമായിട്ടാണു കേന്ദ്രമന്ത്രി ഇടുക്കിയിലെത്തുന്നതെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാര്‍ കയ്യേറ്റക്കാര്യത്തില്‍ കേരളത്തിലെ ഇടതുവലതു മുന്നണികളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതിനായി 11നു രാവിലെ 11ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മാര്‍ച്ചും നടത്തും. മൂന്നാര്‍ പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സുരേഷ് ഗോപി എംപി 16ന് മൂന്നാറില്‍ ഉപവസിക്കും.

Top