കൊട്ടക്കാമ്പൂരില്‍ ഭൂമി തട്ടിയത് സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന മാഫിയ; വ്യാജ രേഖയുണ്ടാക്കുന്നത് പട്ടികജാതിക്കാരുടെ പേരില്‍

തൊടുപുഴ: കൊട്ടക്കാമ്പൂരില്‍ പട്ടികജാതിക്കാരുടെ പേരില്‍ വ്യാജരേഖ ചമച്ചു ഭൂമി കൈവശപ്പെടുത്തിയതു സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന ഭൂമാഫിയയെന്നു റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ജോണ്‍ ജേക്കബ് വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും 52 ഏക്കര്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ റജിസ്‌ട്രേഷന്‍ എറണാകുളം ജില്ലയിലെ സബ് റജിസ്ട്രാര്‍ ഓഫിസില്‍ നടത്തിയായിരുന്നു തട്ടിപ്പ്. റജിസ്‌ട്രേഷനായി യഥാര്‍ഥ ഉടമകളെന്നു വ്യാജേന തന്റെ ജീവനക്കാരെയാണു ജോണ്‍ ജേക്കബ് ഹാജരാക്കിയത്.

ഭൂമി കൈമാറ്റത്തിനായി ഒരു ദിവസം തന്നെ 35 പവര്‍ ഓഫ് അറ്റോണി വരെ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. തമിഴ് തോട്ടം തൊഴിലാളികളെ മറയാക്കിയാണ് നൂറോളം ഏക്കര്‍ ഭൂമി കൈയ്യേറിയത്. പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള റോയല്‍ പ്ലാന്റേഷന്‍ കമ്പനിയുടെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കമ്പനി രൂപീകരിക്കുന്നതിനു മുന്‍പാണിത്. അതീവ പരിസ്ഥിതി ദുര്‍ബല മേഖലയിലാണ് ഭൂമി കയ്യേറ്റം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോണ്‍ ജേക്കബ്, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരന്‍മാര്‍, പിതാവ് എന്നിവരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1999ല്‍ തമിഴ് കര്‍ഷകര്‍ക്ക് താമസിക്കാനായി പട്ടയം കൊടുത്ത ഭൂമിയാണ് എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ കൈമാറ്റം ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.

കൊട്ടക്കമ്പൂരില്‍ ജോയ്സ് ജോര്‍ജ് എംപിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ സമീപത്തുതന്നെയാണ് ഈ ഭൂമിയും സ്ഥിതിചെയ്യുന്നത്. ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയങ്ങള്‍ക്ക് സാധുതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവികുളം സബ്കളക്ടര്‍ ഭൂമിയുടെ മേലുള്ള അവകാശം റദ്ദാക്കിയിരുന്നു. ജോണ്‍ ജേക്കബിന്റെ കൈവശമുള്ള ഭൂമിയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തല്‍.

Top