
അര്‍ജന്റീന: വിമാനത്തിന്റെ ചിറകില്‍ നൃത്തം ചെയ്യുന്ന കാബിന്‍ ക്രൂ അംഗങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലകുന്നു. സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ ലൈനിലെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് ബോയിംഗ് 777 വിമാനത്തിന്റെ ചിറകില്‍ അപകടകരമായി ഡാന്‍സ് ചെയ്യുന്നത്. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കാത്തുനിന്ന യാത്രക്കാരനാണ് ഇപ്പോള്‍ വൈറലായ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ബോയിംഗ് 777-ന്റെ ചിറകുകള്‍ക്ക് ഏകദേശം 16.4 അടി ഉയരമുണ്ട്. അവിടെ നിന്ന് ഒന്ന് കാലുതെറ്റി വീണിരുന്നെങ്കില്‍ മരണം പോലും സംഭവിക്കുമായിരുന്നെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ജീവനക്കാര്‍ വിമാനത്തിന്റെ ചിറകില്‍ കാലുകുത്താന്‍ പാടുള്ളൂവെന്നാണ് ചട്ടം.
സംഭവത്തിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് മാനേജ്മെന്റ് നടപടിയെടുത്തിട്ടുണ്ട്. ഇത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ക്രൂ അംഗങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.