ദോഹയില്‍ നിന്നെത്തിയ 155 യാത്രക്കാരെ രക്ഷിച്ച് മലയാലി പൈലറ്റിനെതിരെ നടപടി സ്വീകരിച്ചതെന്തിന്? ബാംഗ്ലൂരില്‍ ഇറക്കാന്‍ നിര്‍ദ്ദേശി വിമാനം തിരുവനന്തപുരത്ത് ഇറക്കിയോ?

കൊച്ചി: ദോഹയില്‍ നിന്നെത്തിയ 155 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് സാഹസികമായി വിമാനമിറക്കിയ മലായളി പൈലറ്റിനെതിരെ നടപടി . വിമാനത്തിലെ ഇന്ധനം പരിശോധിക്കേണ്ട കടമ പൈലറ്റാനിയരുന്നുവെന്നാണ് അതോറിറ്റിയുടെ നിലപാട് ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി. വിമാനത്തിലെ മലയാളിയായ പൈലറ്റ് മനോജ് രാമവാര്യര്‍ക്കും കോപൈലറ്റിനെയുമാണ് ഏവിയേഷന്‍ റെഗുലേറ്റര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

രണ്ടു പൈലറ്റുമാരെ സസ്‌പെന്‍ഡു ചെയ്യാന്‍ വ്യോമയാന മന്ത്രാലയം ഡയറക്ടര്‍ ജനറലാണ് ഉത്തരവിട്ടത്. കൊച്ചിയില്‍ നിന്ന് ദോഹയിലേക്കു പുറപ്പെട്ട ജെറ്റ് എയര്‍വേസ് ബോയിങ് 737800 വിമാനം കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

തൊട്ടടുത്തുള്ള വിമാനത്താവളം ബെംഗളൂരുവിലായിരുന്നിട്ടും തിരുവനന്തപുരത്ത് ഇറക്കിയെന്നാണ് പൈലറ്റുമാര്‍ക്കെതിരെയുള്ള ആരോപണം. വിമാനം ഇറക്കാന്‍ ബെംഗളൂരു വിമാനത്താവളത്തില്‍ സൗകര്യവുമൊരുക്കിയിരുന്നു. വിമാനത്തില്‍ 1500 കിലോ ഇന്ധനം ഉണ്ടായിരിക്കണമെന്നുള്ള വ്യവസ്ഥ പാലിച്ചില്ലെന്നതും നടപടിക്ക് കാരണമായി ചൂണ്ടികാട്ടുന്നു.

കൊച്ചിയില്‍ കനത്ത മൂടല്‍മഞ്ഞായതിനാലാണ് വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. മൂന്നു റൗണ്ട് ആകാശത്ത് വട്ടമിട്ട് കറങ്ങിയ ശേഷമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് പോകാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, പൈലറ്റിനോട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിലും കാലാവസ്ഥ വ്യത്യസ്തമായിരുന്നില്ല. ഇവിടെയും മൂന്നു തവണ വിമാനം വട്ടമിട്ട് പറന്നു. വിമാനം ഇറങ്ങാന്‍ സൗകര്യം ഒരുക്കിയിരുന്ന ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ തയാറാകാതെ ആയിരുന്നു ഇത്. അവസാനം, രണ്ടിടങ്ങളിലായി ഏഴാം ശ്രമത്തിലാണ് വിമാനം നിലത്തിറങ്ങുന്നത്.

എയര്‍ക്രാഫ്റ്റ് ക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയോട് ഡിജിസിഎ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. ഓഗസ്റ്റ് 18ന് ഉണ്ടായ സംഭവം വളരെ ഗൗരവകരമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ഇത്തരം സാഹചര്യങ്ങളില്‍ പൈലറ്റ,് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ ദുരന്തം മുന്‍കൂട്ടി കണ്ട് ‘മേ ഡേ’ എന്ന സന്ദേശം കൈമാറും. ഇങ്ങനെയൊരു സന്ദേശമാണ് ദോഹകൊച്ചി വിമാനത്തിന്റെ പൈലറ്റ് തൃശൂര്‍ സ്വദേശി മനോജ് കുമാര്‍ രാമവാര്യര്‍ തിരുവനന്തപുരം എയര്‍ ട്രാഫിക് കണ്‍ട്രോളിന് കൈമാറിയത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നിര്‍ണായക സന്ദേശം ലഭിക്കുന്നതും.

ഇരുഭാഗത്തേക്കും ആവശ്യമായ ഇന്ധനം വിമാനത്തിലുണ്ടെന്ന് പൈലറ്റ് ഉറപ്പ് വരുത്തണമെന്നാണ് ചട്ടം. എന്നാല്‍ പല വിമാനക്കമ്പനികളും ഇത് പാലിക്കാറില്ലെന്നും സ്വകാര്യ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ദോഹയില്‍ നിന്ന് കൊച്ചി വരെ എത്താനുള്ള ഇന്ധനവുമായിട്ടാണ് ജെറ്റ് എയര്‍വെയ്‌സ് യാത്ര ആരംഭിച്ചത്. കൊച്ചിയില്‍ എത്തിയപ്പോള്‍ കാലവസ്ഥ മോശമായതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാനാണ് നിര്‍ദ്ദേശം ലഭിച്ചത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താനുള്ള ഇന്ധനമില്ലാതിരുന്നിട്ടും പൈലറ്റ് ഇക്കാര്യം എയര്‍ പോര്‍ട്ട് അതോരിറ്റിയെ അറിയില്ലെന്നാണ് മനോജ് രാമവാര്യര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍, ഈ വിഷയത്തില്‍ ജെറ്റ് എയര്‍വേസ് അധികൃതരുടെ ഭാഗത്തെ വീഴ്ച്ച മറയ്ക്കാനാണ് നീക്കമെന്ന ആരോപണവുമുണ്ട്

Top