ഡല്‍ഹിയില്‍ നഴ്‌സുമാര്‍ വസ്‌ത്രംമാറുന്ന മുറിയില്‍ ക്യാമറ; ആശുപത്രി ജീവനക്കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി:ന്യൂഡല്‍ഹി രോഹിണിയിലെ രാജീവ്‌ ഗാന്ധി കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ആന്‍ഡ്‌ റിസെര്‍ച്ച്‌ സെന്ററിലെ നഴ്‌സുമാര്‍ വസ്‌ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാരനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പുരുഷ വനിതാ നഴ്‌സുമാര്‍ വസ്‌ത്രം മാറുന്ന മുറിയിലെ മച്ചില്‍ ക്യാമറ സ്‌ഥാപിച്ചതായി കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ ഹരിയാന സ്വദേശിയായ ആശുപത്രി ജീവനക്കാരന്‍ സന്ദീപ്‌ ശര്‍മ്മയെ ആണ്‌ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌.

വസ്‌ത്രം മാറാനെത്തിയ മെയിന്‍ നഴ്‌സമാരില്‍ ഒരാള്‍ സീലിംഗില്‍ ക്യാമറ സ്‌ഥാപിച്ചിരിക്കുന്നത്‌ കാണുകയും ആശുപത്രി അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ പരിശോധനയില്‍ ക്യാമറയും അതിന്റെ ചിപ്പും കണ്ടെടുത്തു.ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ സന്ദീപ്‌ ശര്‍മ്മയാണ്‌ ക്യാമറ സ്‌ഥാപിച്ചതെന്ന്‌ മനസ്സിലായത്‌. നഴ്‌സിങ്‌ സഹായി എന്ന നിലയില്‍ ഇയാള്‍ ഒരുവര്‍ഷമായി ഇവിടെ ജോലിചെയ്‌തു വരികയായിരുന്നു. മെയില്‍ നഴ്‌സ്‌ മുറിയില്‍ എത്തുന്നതിന്‌ ഏതാനും മണിക്കൂറുകള്‍ മുമ്പ്‌ മാത്രമാണ്‌ ക്യാമറ സ്‌ഥാപിച്ചതെന്ന്‌ പരിശോധനയില്‍ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top