ഒൻപതു വർഷം പ്രണയിച്ച കാമുകനും കാമുകിയും ഉടക്കി: കാമുകൻ രണ്ടാം തവണയും പൊലീസ് കേസിൽ കുടുങ്ങി: പ്രണയ ചേഷ്ടകളെല്ലാം ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നു കമിതാക്കൾ

ക്രൈം ഡെസ്‌ക്

കോട്ടയം: ഒൻപതു വർഷത്തിലേറെ പ്രണയത്തിലായിരുന്ന കാമുകനും കാമുകിയും തമ്മിൽ ഉടക്കിയതോടെ പൊലീസ് കേസും പൊല്ലാപ്പുമായി. കാമുകൻ മറ്റൊരു കല്യാണം കഴിച്ചപ്പോൾ, വിവാഹ ബന്ധം ഇല്ലാതാക്കാൻ ഇയാൾക്കെതിരെ കേസ് കൊടുത്തു കുടുക്കിയ കാമുകി ഇക്കുറി ഒരു പരിധി കൂടി കടന്നു. കാമുകനെ കേസിൽ കുടുക്കി കേസിനു ബലം കൂട്ടാൻ തന്റെ അശ്ലീല വീഡിയോ കാമുകൻ പകർത്തിയെന്നായിരുന്നു യുവതിയുടെ പരാതി. തങ്ങൾ ഒന്നിച്ച് രണ്ടു ഫോണിലും പ്രണയ ചേഷ്ടകൾ പകർത്തിയിട്ടുണ്ടെന്നു യുവാവും അറിയിച്ചതോടെ രണ്ടു പേരുടെയും ഫോൺ പൊലീസ് പിടിച്ചെടുത്തു. ഒടുവിൽ കാമുകമായ യുവാവിനെ അറസ്റ്റ് ചെയ്തു കോടതിയി്ൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തിത്താനം സ്വദേശി
ജീവനെ(32)യാണ് പാമ്പാടി സിഐ സാജു വർഗീസ് അറസ്റ്റ് ചെയ്തത്. ഇതേ യുവതിയുടെ
പരാതിയിൽ 2013 ൽ ഇത്തിത്താനം പൊലീസും ജീവനെ അറസ്റ്റ് ചെയ്തിരുന്നു. ഈ
കേസ് പിന്നീട് കോടതിയ്ക്കു പുറത്ത് ഒത്തു തീർപ്പാക്കുകയായിരുന്നു. പീഡന
ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയെ തുടർന്നു രണ്ടു പേരുടെയും
മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ- ഇത്തിത്താനം സ്വദേശിയായ
യുവാവും 28 കാരിയായ യുവതിയും തമ്മിൽ 2008 മുതൽ അടുപ്പമുണ്ടായിരുന്നു.
2013 ൽ ജീവൻ മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള
പ്രശ്‌നങ്ങൾ ആരംഭിച്ചത്. ജീവൻ വിവാഹം കഴിച്ചതായി അറിഞ്ഞ യുവതി ഇത്തിത്താനം
പൊലീസിൽ പരാതി നൽകി. ഇത്തിത്താനത്തെ ജീവന്റെ വീട്ടിൽ വച്ച്
പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഈ പരാതിയിൽ പൊലീസ് കേസെടുത്തു
ജീവനെ അറസ്റ്റ് ചെയ്തതോടെ ഇയാളുടെ ഭാര്യ പിണങ്ങിപ്പോയി. പിന്നീടും
സുഹൃത്തായ യുവതിയും ജീവനും തമ്മിലുള്ള ബന്ധം തുടർന്നു. ഇതിനിടെ കഴിഞ്ഞ
ദിവസം യുവതിയ്ക്കു മറ്റൊരു വിവാഹാലോചന വന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ
തർക്കമുണ്ടായി. ഈ ആലോചന മുടങ്ങിയതിനു പിന്നിൽ ജീവനാണെന്നാണ് യുവതിയുടെ
ആരോപണം.
ഇതോടെ കഴിഞ്ഞ മാർച്ചിൽ ജീവൻ തന്നെ പീഡിപ്പിച്ചതായി കാട്ടി യുവതി മണർകാട്
എസ്‌ഐ അനൂപ് ജോസിനു പരാതി നൽക്കുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ
അന്വേഷണത്തിനൊടുവിൽ ജീവനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ
ഹാജരാക്കും. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായി ഇരുവരും പൊലീസിൽ
പരാതിപ്പെട്ടു. തുടർന്നു രണ്ടു പേരുടെയും മൊബൈൽ ഫോണും പൊലീസ്
പിടിച്ചെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top