ദിവസം പത്ത് മിനിട്ടെങ്കിലും പീപ്പിള്‍ കാണൂ; ബാര്‍ക്ക് റേറ്റിംഗില്‍ പീപ്പിള്‍ ചാനലിനെ മുന്നിലെത്തിക്കാന്‍ സിപിഎം പ്രചരണം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയും തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധവുമെല്ലാം മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഇതില്‍ നേട്ടം കൊയ്തത് ആര്‍എസ്എസ് ചാനലായ ജനം ടിവിയാണ്. വിശ്വാസികള്‍ക്കൊപ്പമെന്ന പേരില്‍ വിധിയ്‌ക്കെതിരെ നിന്ന ചാനല്‍ ഇപ്പോള്‍ ബാര്‍ക്ക് റേറ്റിംഗില്‍ രണ്ടാം സ്ഥാനത്താണ്. മാതൃഭൂമിയെയും മനോരമയെയും പിന്തള്ളി ഏഷ്യാനെറ്റിന്റെ ഇംപ്രഷന് അടുത്തെത്താന്‍ ജനം ടിവിക്ക് കഴിഞ്ഞു. ഇടത് വാര്‍ത്താ ചാനലായ പീപ്പിള്‍ ആകട്ടെ ആറാം സ്ഥാനത്താണ്.

ഇപ്പോഴിതാ പീപ്പിളിനെ മുന്നിലെത്തിക്കാന്‍ ഫേസ്ബുക്കില്‍ സിപിഎമ്മിന്റെ വ്യാപക പ്രചരണം നടക്കുകയാണ്. പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച പോസ്റ്റുകള്‍ വലിയ തോതില്‍ പ്രത്യക്ഷമാകുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ കുറച്ച് പേര്‍ കുറച്ച് നേരമെങ്കിലും പീപ്പിള്‍ ചാനല്‍ കണ്ടാല്‍ ചാനല്‍ മുന്നില്‍ വരുമെന്നാണ് പോസ്റ്റുകളുടെ ഉള്ളടക്കം. ഒരു ദിവസം പത്ത് മിനിട്ട് നേരമെങ്കിലും പ്രവര്‍ത്തകര്‍ പീപ്പിള്‍ ചാനല്‍ കണ്ടാല്‍ ചാനല്‍ റേറ്റിംഗില്‍ ഒന്നാമതെത്തുമെന്നാണ് പാര്‍ട്ടി അണികള്‍ പറയുന്നത്.
2015 ഏപ്രില്‍ 9 നാണ് ജനം ടിവി ആരംഭിക്കുന്നതെങ്കിലും ശബരിമല സ്ത്രീപ്രവേശ വിഷയത്തിന് മുമ്പ് ഈ ചാനലിന് മലയാള പ്രക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ശബരിമല വിഷയത്തോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top