നിര്‍ഭയ കൊലക്കേസ്: പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2012 ല്‍ നടന്ന കൂട്ടബലാല്‍സംഗ കേസിലെ നാല് പ്രതികള്‍ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ മുകേഷ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ്മ (23) എന്നിവര്‍ നല്‍കിയ അപ്പീല്‍ തളളിയാണ് സുപ്രീം കോടതി വിധി.

ഈ കേസില്‍ മൊത്തം ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാളെ മരിച്ച നിലയില്‍ ജയിലില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ മറ്റൊരു പ്രതി കുട്ടിക്കുറ്റവാളിയായിരുന്നു. മറ്റ് നാല് പേര്‍ക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചു. അതിനെതിരെ വന്ന അപ്പീലാണ് ഇപ്പോള്‍ സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം നാല് പ്രതികളുടെ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി 2012 ഡിസംബര്‍ 16നാണ് രാജ്യതലസ്ഥനാത്ത് ക്രൂരമായ അക്രമത്തിനും ബലാല്‍സംഗത്തിനും ഇരയായി കൊല്ലപ്പെട്ടത്. ഇതിലെ ഒരു പ്രതിയായ രാം സിങ്ങിനെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിലെ മറ്റൊരു കുറ്റവാളി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. ഈ പ്രതിയെ മൂന്നുവര്‍ഷത്തിന് ശേഷം ദുര്‍ഗുണപരിഹാരപാഠശാലയില്‍ നിന്നും മോചിതനാക്കിയിരിന്നു.

ഈ കേസിലെ നാലാം പ്രതി അക്ഷയ് കുമാര്‍ സിങ് (31) ഇതുവരെ റിവ്യൂ പെറ്റീഷന്‍ നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ എ.പി.സിങ് പിടിഐയോട് പറഞ്ഞു. അക്ഷയ് കുമാര്‍ സിങ്ങിന്റെ റിവ്യൂപെറ്റീഷന്‍ അപേക്ഷ ഫയല്‍ ചെയ്യുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

Top