കര്‍ണാടക: ബെംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 12 വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
തുംകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടം നടന്നത്. ബെംഗളൂരുവില്‍ നിന്ന് ഹസനിലേക്ക് പോകുകയായിരുന്ന ടവേര കാര്‍ എതിര്‍ ദിശയില്‍ വരുകയായിരുന്ന ബ്രെസ കാറില്‍ ഇടിക്കുകയായിരുന്നു. ടവേര അമിത വേഗത്തില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ കാറിലുണ്ടായിരുന്നവര്‍. അപകടത്തില്‍ പെട്ടവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ട് മണിക്കൂറോളം തടസപെട്ടിരുന്നു.
ദേശീയപാത 75ല്‍ എസ്.യു.വി മറ്റൊരു കാറിലിടിച്ചാണ് അപകടമുണ്ടായത്. കാറുകള്‍ അമിതവേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ 10 പേര്‍ തമിഴ്നാടിലെ കൃഷ്ണഗിരി സ്വദേശികളും മൂന്ന് പേര്‍ ബംഗളൂരു സ്വദേശികളുമാണ്. മരിച്ചവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. ഇരു വണ്ടികളുടെയും ഡ്രൈവര്‍മാരും മരിച്ചു.