പാകിസ്ഥാന്‍ അനങ്ങിയാല്‍ ഇന്ത്യ അറിയും

ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ കമാന്‍ഡോ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തുമ്പോള്‍ ഭാരതത്തിന് ഭയമില്ല . കാരണം പാകിസ്ഥാന്റെ ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കാന്‍ മുകളില്‍ കാര്‍ട്ടോസാറ്റിന്റെ കണ്ണുകളുണ്ട്. പാക് സൈന്യത്തിന്റെയും ഭീകരരുടെയും നീക്കങ്ങള്‍ കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ തല്‍സമയം പകര്‍ത്തി രാപകലില്ലാതെ ഇന്ത്യന്‍ സൈന്യത്തിനു എത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ ഉദ്ധരിച്ചു റിപ്പോര്-ട്ടുണ്ട്.
സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഇന്ത്യയുടെ വിശ്വസ്ത ഉപഗ്രഹങ്ങളായ കാര്‍ട്ടോസാറ്റ്-2 എ, കാര്‍ട്ടോസാറ്റ്-2 ബി, കാര്‍ട്ടോസാറ്റ്-2 സി എന്നിവയാണ് അതിര്‍ത്തിയിലെയും അതിര്‍ത്തിക്കപ്പുറത്തെയും നീക്കങ്ങള്‍ വീക്ഷിക്കുന്നത്. കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹങ്ങള്‍ ജൂണിലാണ് വിക്ഷേപിച്ചത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത് 2005ലാണ്. 2007ല്‍ കാര്‍ട്ടോസാറ്റ് 2എ വിക്ഷേപിച്ചു.

നിശ്ചല ചിത്രങ്ങള്‍ക്ക് പുറമെ വീഡിയോ പകര്‍ത്താനും കാര്‍ട്ടോസാറ്റിന് കഴിയും. മികവാര്‍ന്ന ചിത്രങ്ങളും വിഡിയോയുമായാണ് കാര്‍ട്ടോസാറ്റ് ഒപ്പിയെടുക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുളള മിസൈല്‍ ആക്രമണങ്ങളെ മുന്‍കൂട്ടി അറിയിക്കാനും ഈ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും.സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യയുടെ മൂന്നാം കണ്ണായി പ്രവര്‍ത്തിച്ചതും കാര്‍ട്ടോസാറ്റ് തന്നെയാണ്. ഇതാദ്യമായാണ് സൈനികനടപടിക്കായി ഇന്ത്യ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ ചൈനയും അമേരിക്കയും മറ്റു രാജ്യങ്ങളുടെ സൈനികനീക്കങ്ങള്‍ അറിയാന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവരോട് കിടപിക്കാന്‍ ഇന്ത്യക്കാവും എന്ന് തെളിയിക്കുക കൂടിയാണ് ഇന്ത്യ ചെയ്തത്. ഈ ശ്രേണിയില്‍ ബഹിരാകാശത്തുള്ളതില്‍ ഏറ്റവും മികച്ച ഉപഗ്രഹങ്ങളിലൊന്നാണ് ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്2-സി.

പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ കമാന്‍ഡോ ആക്രമണം സംഘപരിവാര്‍ – ബിജെപി കേന്ദ്രങ്ങളില്‍ ആവേശം പകര്‍ന്നിരിക്കയാണ്.ഇന്ത്യന്‍ പ്രധാനമന്ത്രി കരുത്തനായി .ആവേശം അലതല്ലി ബിജെപി,സംഘപരിവാര്‍ നേതൃത്വം. പാക്കിസ്ഥാനു സൈനികമായി തിരിച്ചടി നല്‍കേണ്ട സമയം അതിക്രമിച്ചുവെന്ന നിലപാടിലായിരുന്നു സംഘപരിവാര്‍ നേതൃത്വം. കരുത്തുറ്റ നേതാവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയ്ക്കു പഠാന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങള്‍ ഏല്‍പിച്ച ക്ഷതം പരിഹരിക്കാനും പ്രത്യാക്രമണം അനിവാര്യമായിരുന്നു.കോഴിക്കോട്ട് കഴിഞ്ഞയാഴ്ച ബിജെപി ദേശീയ കൗണ്‍സിലില്‍ ഉറി വിഷയത്തില്‍ പാര്‍ട്ടി കാട്ടിയ സംയമനം തന്ത്രപരമായിരുന്നുവെന്നാണു പാര്‍ട്ടി വക്താക്കളുടെ വിശദീകരണം.യുദ്ധം ചെയ്യേണ്ടതു ദാരിദ്ര്യത്തോടും തൊഴിലില്ലായ്മയോടുമാണെന്നു കോഴിക്കോടു റാലിയില്‍ പ്രധാനമന്ത്രി മോദി പാക്കിസ്ഥാനു സാരോപദേശം നല്‍കിയതു ബിജെപിയിലെ തീവ്രനിലപാടുകാരെ നിരാശരാക്കിയിരുന്നു. ബിജെപി ദേശീയ സമ്മേളനത്തില്‍ തീവ്രനിലപാടുകാര്‍ യുദ്ധകാഹളം മുഴക്കി പാക്കിസ്ഥാനെ ജാഗരൂകരാക്കാതിരിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രത്യേകം ശ്രദ്ധിച്ചു.

ഉറി ഭീകരാക്രമണത്തേക്കാള്‍ സമ്മേളനത്തില്‍ പ്രാധാന്യം നല്‍കുന്നതു ‘ഗരീബ് കല്യാണ്‍’ (ദരിദ്രക്ഷേമം) പരിപാടികള്‍ക്കാണെന്ന പ്രതീതി സൃഷ്ടിക്കാനാണു കേന്ദ്ര നേതൃത്വം ശ്രമിച്ചത്. സിന്ധു നദീജല കരാര്‍ റദ്ദാക്കുമെന്നും വ്യാപാരരംഗത്ത് അഭിമതരാഷ്ട്രപദവി പിന്‍വലിക്കുമെന്നുമുള്ള ചര്‍ച്ചകളിലൂടെ കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാന്റെ ശ്രദ്ധതിരിച്ച ശേഷം സൈനികനടപടിയെടുത്തതിനു സമാനമായി സംഘടനാതലത്തിലും ബിജെപി ശ്രദ്ധതിരിക്കല്‍ തന്ത്രം പയറ്റി.
സൈനികനടപടിയുടെ ഭാവി പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായാലും രാഷ്ട്രീയ പ്രതിയോഗികളായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച സ്ഥിതിവിശേഷം ബിജെപിക്ക് അനുകൂലമാണ്.യുപി, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ നിയന്ത്രണ രേഖ ലംഘിച്ചുള്ള സൈനിക സാഹസം ബിജെപി പ്രചാരണത്തിനു പിന്‍ബലമേകും. സൈനിക നടപടിയില്‍ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം വരാനിരിക്കുന്ന പ്രചാരണങ്ങളുടെ സൂചനയുമായി.

കാര്‍ഗില്‍ യുദ്ധകാലത്തുപോലും സൈന്യം നിയന്ത്രണരേഖ കടക്കാന്‍ പാടില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയി നിഷ്കര്‍ഷിച്ചിരുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ പാക്ക് അധീന കശ്മീരില്‍ കടന്നാക്രമണം നടത്താനുള്ള നരേന്ദ്ര മോദിയുടെ തീരുമാനം അതീവ സാഹസികമാണെന്നു ബിജെപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാന്റെ ആണവായുധ പ്രയോഗ ഭീഷണി തൃണവല്‍ഗണിച്ചു നടപടിയെടുത്ത മോദി രാജ്യത്തിന്റെ അഭിമാനവും സൈന്യത്തിന്റെ മനോവീര്യവും സംരക്ഷിച്ചുവെന്നും ബിജെപി അവകാശപ്പെടുന്നു.

Top