നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ഡോക്ടർമാർക്കെതിരെ കേസെടുത്തു.

തിരു :തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെൻഡ് ചെയ്തത്തിൽ പ്രതിഷേധിച്ച് സമരം നിരോധനാഞ്ജ ലംഘിച്ചു സമരം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top