മലപ്പുറം: പോലീസിനെ കയ്യേറ്റം ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. എടവണ്ണ എസ്‌ഐയെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി ഭാരവാഹിയും സംഘവും കയ്യേറ്റം ചെയ്തത്.
ഇന്നലെ വൈകിട്ട് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് സ്റ്റേഷനിലെത്തിച്ച ഒതായി സ്വദേശിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ രാത്രി സ്റ്റേഷനിലെത്തി. വാക്കേറ്റത്തിനിടെ അപരമര്യാദയായി പെരുമാറിയെന്നും എസ്‌ഐയുടെ കഴുത്തിനു പിടിച്ചു തള്ളിയെന്നുമാണ് കേസ്.
എസ്‌ഐ കെ.എം.സന്തോഷ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ജാഫര്‍, അംഗം സാജിദ് ബാബു എന്നിവരുള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് കേസ്. അതേസമയം, ഒതായി സ്വദേശിയെ എസ്‌ഐ അന്യായമായി കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നെന്നും എസ്‌ഐയെ മര്‍ദിച്ചിട്ടില്ലെന്നുമാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.