നടന്‍ ദിലീപ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ നടന്‍ ദിലീപ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയവരും പേര് വെളിപ്പെടുത്തിയവരുമായ പ്രമുഖരാണ് കുരുക്കിലായിരിക്കുന്നത്. വനിതാ കമ്മീഷനാണ് കേസെടുത്തിരിക്കുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ നടൻ അജു വർഗീസിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
നടന്മാരായ ദിലീപ്, സലീം കുമാര്‍, അജു വര്‍ഗീസ്, നിര്‍മ്മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുവെന്നതാണ് കേസ്. നടിയെ അപമാനിച്ചു വിമന്‍ ഇന് സിനിമ കളക്ടീവ് പ്രവര്‍ത്തകരെ കൂടാതെ മറ്റ് ചില സംഘടനകളും പൊതു പ്രവര്‍ത്തകരും ഇവര്‍ക്കെതിരെ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. വി യു കുര്യാക്കോസിനാണ് അന്വേഷണ ചുമതല. നോട്ടീസ് അയക്കും. suniaനടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയവര്‍ക്ക് വനിതാ കമ്മീഷന്‍ ആദ്യം നോട്ടീസ് അയക്കും. അതിന് മറുപടി എടുത്ത ശേഷമായിരിക്കും തുടര്‍ നടപടികളുമായി കമ്മീഷന്‍ മുന്നോട്ട് പോവുക. പേര് വെളിപ്പെടുത്തി നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയതിന് അജു വര്‍ഗീസിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്റിലാണ് അജു നടിയുടെ പേര് വെളിപ്പെടുത്തിയത്.

സുനിയുമായി ബന്ധം റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് ദിലീപ് നടിക്കെതിരെ വിവാദ ആരോപണം ഉന്നയിച്ചത്. കേസിലെ പ്രതിയായ പള്‍സര്‍ സുനിയും നടിയും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നായിരുന്നു ആരോപണം. പിന്നീട് നടന്‍ മാപ്പും പറഞ്ഞിരുന്നു.ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നടന്‍ സലിം കുമാറും ദിലീപിനെ പിന്തുണച്ചത് ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് കൊണ്ടായിരുന്നു. നടിയെയും സുനിയേയും നുണപരിശോധന നടത്തിയാല്‍ സത്യം പുറത്ത് വരുമെന്നായിരുന്നു സലിം കുമാറിന്റെ പോസ്റ്റ്. രണ്ട് മണിക്കൂർ പീഡനം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് സലീം മാപ്പ് പറഞ്ഞു. നടി രണ്ട് മണിക്കൂര്‍ മാത്രമല്ലേ ആക്രമിക്കപ്പെട്ടുള്ളൂ, ദിലീപ് നാല് മാസമായി പീഡിപ്പിക്കപ്പെടുന്നു എന്നായിരുന്നു സജി നന്ത്യാട്ടിന്റെ പരാമര്‍ശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top