കണ്ണൂർ:കെ എം ഷാജി എം എൽ എ ക്ക് എതിരെയുള്ള കേസ് കൂടുതൽ സങ്കീർണ്ണം ആകുന്നു. അഴീക്കോട് ഹൈസ്‌കൂൾ മാനേജ്‌മെന്റിൽനിന്ന് കെ എം ഷാജി എംഎൽഎ കോഴ വാങ്ങിയ കേസിൽ വിജിലൻസിന് തെളിവുകൾ ലഭിച്ചു.കെ എം ഷാജി എംഎൽഎ അഴീക്കോട്ടെ സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു
2014–-ൽ സ്‌കൂളിന് പ്ലസ്‌ടു കോഴ്‌സ് അനുവദിച്ചതിന്റെ മറവിൽ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. കോഴ നൽകിയ സ്‌കൂൾ മുൻ മാനേജർ പി വി പത്മനാഭനും കേസിൽ പ്രതിയാകും.
Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ
സിപിഐ എം കണ്ണൂർ ഏരിയാ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവൻ പത്മനാഭന്റെ പരാതിയിൽ ഏപ്രിൽ 18നാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി വി മധുസൂദനൻ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പ്രാഥാമികന്വേഷണം നടത്തിയ വിജിലൻസ്, പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്നാണ് കേസെടുത്ത് വിശദമായ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയത്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
അതേസമയം കെ.എം ഷാജി എംഎല്‍എക്കെതിരെയുള്ള കോഴ ആരോപണ കേസിൽ പരാതിക്കാരൻ മൊഴി നൽകിയിരുന്നു . പരാതിക്കാരനായ കുടുവൻ പത്മനാഭൻ, ഷാജിക്കെതിരെ തെളിവുസഹിതം ആദ്യം രംഗത്തുവന്ന മുസ്ലിംലീഗ് പ്രവർത്തകൻ നൗഷാദ് പൂതപ്പാറ എന്നിവരിൽനിന്ന് വ്യാഴാഴ്‌ച ഡിവൈഎസ്‌പി മൊഴിയെടുത്തു. പരാതിയിൽ ഉറച്ചുനിന്ന ഇരുവരും തങ്ങളുടെപക്കലുള്ള രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.കെ എം ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജ്മന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വിജിലന്‍സ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.