മുന്‍ മന്ത്രി ശശീന്ദ്രന്‍ ഫോണിലൂടെ ശല്യപ്പെടുത്തി; പരാതിയുമായി മാധ്യമ പ്രവര്‍ത്തക കോടതിയില്‍

കൊച്ചി: മുന്‍ മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ട കേസില്‍ രാജിവച്ച മുന്‍ഗതാഗത മന്ത്രി എ.െക.ശശീന്ദ്രനെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക കോടതിയില്‍. ശശീന്ദ്രന്‍ നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ആക്ഷേപം. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മാധ്യമപ്രവര്‍ത്തക നേരിട്ടു പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കേസ് ഈ മാസം 15നു കോടതി പരിഗണിക്കും.

ഫോണ്‍കെണി വിവാദക്കേസില്‍ സംഭാഷണം സംപ്രേഷണം ചെയ്ത ചാനലിന്റെ മേധാവിയടക്കം അഞ്ചുപേര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തക പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ചാനല്‍ സിഇഒ: ആര്‍.അജിത്കുമാര്‍, ജീവനക്കാരായ എം.ബി.സന്തോഷ്, ആര്‍.ജയചന്ദ്രന്‍, ഫിറോസ് സാലി മുഹമ്മദ്, എസ്.വി.പ്രദീപ് എന്നിവരെയാണു രാത്രി വൈകി അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top