അൻവറിനെതിരെ പണി തുടങ്ങി! പോലീസ് ഉന്നതരുടെ ഫോൺ ചോർത്തിയെന്ന് കേസ്.മറുനാടനെ പൂട്ടാൻ പോയി തൊട്ടു തുന്നം പാടിയ ശശി’യാകാൻ വീണ്ടും പിണറായി സർക്കാർ. പിവി അന്‍വറിനെതിരെ ചുമത്തിയത് ബിഎന്‍എസ് 192-ാം വകുപ്പ്; ടെലികമ്യൂണിക്കേഷന്‍ സിസ്റ്റത്തില്‍ കടന്നുള്ള ഫോണ്‍ ചോര്‍ത്തല്‍ കലാപമുണ്ടാക്കാനെന്ന് എഫ് ഐ ആര്‍; നിലമ്പൂര്‍ എംഎല്‍എയ്‌ക്കെതിരെ ചുമത്തിയത് ജാമ്യമുള്ള വകുപ്പ്

കൊച്ചി : നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ ഫോൺ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചതിനുമാണ് കേസ്. മറുനാടൻ ഷാജൻ പൂട്ടാൻ പോയി ശശിയായി മാറിയ പിണറായി സർക്കാർ ഇപ്പോൾ പി വി അൻവറിനെ പൂട്ടാനിറങ്ങി ! പിണറായിക്കോ മക്കൾക്കോ എതിരെ ശബ്ദിച്ചാൽ മാത്രം കേസുകൾ വരുന്നു എന്നതാണോ എന്ന ചോദ്യവും പ്രസക്തമാണ് .
ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ് )192-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസ് ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

പിവി അന്‍വറിനെതിരെ കേസെടുത്ത കറുകച്ചാല്‍ പോലീസ് ചുമത്തിയത് ജാമ്യം കിട്ടാവുന്ന നിസ്സാരവകുപ്പുകള്‍. ഭാരതീയ ന്യാസ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെങ്കിലും വകുപ്പ് ചെറുതായി. അതുകൊണ്ട് ഈ കേസില്‍ അന്‍വറിന് ഭയപ്പെടേണ്ട സാഹചര്യമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോമസ് പീലിയാനിക്കൽ നേരത്തേ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിനുശേഷം കറുകച്ചാൽ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നായിരുന്നു പരാതി. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാർത്താസമ്മേളനത്തിൽ താൻ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി എന്നകാര്യം അൻവർ തന്നെ മൂന്നാഴ്ച മുമ്പ് വെളിപ്പെടുത്തിയിരുന്നു. എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെ പത്തനംതിട്ട എസ്പി സുജിത് ദാസ് ആരോപണങ്ങൾ ഉന്നയിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. ശശി പറയുന്നതെല്ലാം എഡിജിപി ചെയ്തു കൊടുക്കും എന്നാണ് സംഭാഷണത്തിൽ എസ്പി പറയുന്നത്. സോളാര്‍ കേസ് അട്ടിമറിച്ചത് എഡിജിപിയാണെന്നുള്ള പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥൻ്റെ സംഭാഷണവും അൻവർ പുറത്തുവിട്ടിരുന്നു.

എഡിജിപിയുടേയും എസ്പിയുടെയും ഫോൺ ചോർത്തിയെന്ന് പരസ്യമായി പറഞ്ഞിട്ടും കേസെടുക്കുക്കാൻ സ്വമേധയാ പോലീസ് തയ്യാറായിരുന്നില്ല. ഫോൺ ചോർത്തലിന്റെ ശിക്ഷയേറ്റുവാ ajitങ്ങാൻ തയ്യാറാണെന്ന് അൻവർ നേരത്തേ പറഞ്ഞിരുന്നു. അഞ്ചു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനധികൃത ഫോൺ ചോർത്തൽ. എഡിജിപി എംആർ അജിത് കുമാർ മന്ത്രിമാരുടേയും മാധ്യമ പ്രവർത്തരുടെയും തൻ്റെയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അന്‍വറും ആരോപിച്ചിരുന്നു.

ഫോൺ ചോർത്തൽ ആരോപണം ഗുരുതരമാണെന്നും സർക്കാറിനോട് അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലമ്പൂർ എംഎൽഎക്കെതിരെ കേസടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

Top