പിവി അൻവർ തറ ഗുണ്ടയായി അധപതിക്കരുതെന്ന് -ജസ്റ്റിസ് കെമാൽ പാഷ.പാഷാണമെന്ന് അധിക്ഷേപിച്ച് പിവി അൻവർ

കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ റിട്ട ജസ്റ്റിസ് കെമാൽ പാഷ. പിവി അൻവർ തറ ഗുണ്ടയായി അധപതിക്കരുതെന്നും, എംഎൽഎ സ്ഥാനത്തിന്റെ മാന്യത കാണിക്കണമെന്നും ജ. കെമാൽ പാഷ പറഞ്ഞു.

തനിക്ക് പേരിടാൻ അൻവർ വിചാരിച്ചാൽ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കമാൽ പാഷാണം എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെതിരെയാണ് പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമാൽ പാഷാണം വിളിക്കെതിരെയാണ് പ്രതികരണം. തനിക്ക് പേരിടാൻ അൻവർ വിചാരിച്ചാൽ നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പിവി അൻവർ തറ ഗുണ്ടയായി അധപതിക്കരുതെന്നും പറഞ്ഞു.

എംഎൽഎ സ്ഥാനത്തിന്റെ മാന്യത അൻവർ കാണിക്കണം. പിവി അൻവറിനെ ഇടതുപക്ഷം നിയന്ത്രിക്കണം. അഴിച്ചുവിട്ടാൽ ഗുണ്ടകളെ അഴിച്ചുവിടുന്നതിന് തുല്യമാവും.

അത് നല്ലതല്ല, വിടുവായത്തം പറയുന്ന പിവി അൻവറിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും അതിന് സമയമില്ലെന്നും കെമാൽ പാഷ വ്യക്തമാക്കി.

പിവി അൻവറിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്:

“ബഹുമാന്യനായ മുൻ ജസ്റ്റിസ്റ്റ്‌ പ്രിയപ്പെട്ട ശ്രീ.കമാൽ പാഷാണം സാർ മറുനാടന് വേണ്ടി ശബ്ദമുയർത്തി കണ്ടു.
പ്രിയപ്പെട്ട കമാൽ പാഷാണം സാർ,
മറുനാടൻ മലയാളി എന്ന സ്ഥാപനത്തിന്റെ ഉടമ നിലവിൽ ഒളിവിലാണ്.അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ബഹുമാനപ്പെട്ട ഹൈക്കോടതിയാണ്.
ഇടക്കാല ആശ്വാസം അനുവദിക്കാത്തതും അതേ കോടതിയാണ്.”മറുനാടൻ ഷാജൻ നല്ലൊരു മാതൃകയല്ലെന്നും,മറുനാടൻ നടത്തുന്നത്‌ മാധ്യമപ്രവർത്തനമല്ലെന്നുമുള്ള” നിരീക്ഷണം നടത്തിയതും അതേ കോടതിയാണ്.
പി.വി.അൻവറല്ല.
അനധികൃതമായി,വ്യാജരേഖ ചമച്ച്‌ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിൽ നിന്ന് സുദർശ്ശ്‌ നമ്പൂതിരി എന്ന മറുനാടൻ ജീവനക്കാരൻ അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
അത്‌ സമൂഹമധ്യത്തിൽ എസ്‌.സി വിഭാഗത്തിൽ പെടുന്ന ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ അവഹേളിച്ചതിന്റെ പേരിലാണ്.അയാളുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതും ഇതേ ഹൈക്കോടതിയാണ്.
അങ്ങയുടെ അടുത്ത്‌ മറുനാടന്റെ കോലുമായി വന്ന അവരുടെ മാധ്യമപ്രവർത്തകൻ അടക്കം കൂട്ടുനിന്ന് ഒരു പോക്സോ കേസ്‌ പ്രതിയെ രക്ഷപെടാൻ സഹായിച്ചിട്ടുണ്ട്‌.അതൊക്കെ പുറത്ത്‌ വരിക തന്നെ ചെയ്യും.അന്നും അവർ ഇരവാദം പറയും.
ഇതിലൊക്കെ എവിടെയാണ് സാർ ഭരണകൂട ഭീകരത.!!
പ്രിയപ്പെട്ട കമാൽ പാഷാണം സാർ,
അങ്ങ്‌ മനസ്സിലാക്കി വച്ചിരിക്കുന്നത്‌ പോലെ “മാധ്യമ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയൊന്നുമല്ല” അങ്ങ്‌ പിന്തുണയ്ക്കുന്ന ഈ മറുനാടൻ മലയാളി.
“മാധ്യമമേഖലയിലെ പാഷാണത്തിൽ കൃമിയാണ്” സാർ ഈ മറുനാടൻ മലയാളിയും,അതിന്റെ ഉടമ ഷാജൻ സ്കറിയയും.!!”

Top