സ്വ​ന്തം ന​ഗ്ന ശ​രീ​ര​ത്തി​ല്‍ മക്കളെക്കൊ​ണ്ട് ചി​ത്രം വ​ര​പ്പിക്കുന്ന വീഡിയോ! .’ബോഡി പെയിന്റിംഗ്’; രഹ്ന ഫാത്തിമയ്ക്കെതിരേ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്വ​ന്തം ന​ഗ്ന ശ​രീ​ര​ത്തി​ല്‍ മക്കളെക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ഹ്്ന ഫാ​ത്തി​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ര​ഹ്‌​ന​യു​ടെ പേ​രി​ലു​ള്ള വീ​ഡി​യോ പ്ര​ച​രി​ച്ച​ത്. ര​ഹ​്ന​യ്ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.അതേസമയം മക്കളെ ഉപയോഗിച്ച് ശരീരത്തിൽ ചിത്രരചന നടത്തിയ രഹ്ന ഫാത്തിമയ്ക്ക് എതിരെ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍. പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ നടപടി കൈക്കൊള്ളേണ്ട താണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു.

സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. നസീര്‍ വ്യക്തമാക്കി. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് പൊലീസിന്റെ സൈബര്‍വിഭാഗം അടിയന്തരനടപടി സ്വീകരിക്കണം. വീഡിയോയില്‍ കാണപ്പെട്ട കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസര്‍ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നും പരിശോധിക്കണം. സ്ത്രീ കുട്ടികളെക്കൊണ്ട് നഗ്നശരീരത്തില്‍ ചിത്രംവരപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ അവര്‍ തന്നെയാണ് പുറത്ത് വിട്ടത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

Top