കറുപ്പുടത്ത് മാലയിട്ട് ഭസ്മം തൊട്ട് രഹന ഫാത്തിമ തത്വമസി ചൊല്ലി; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ച ഇത് തന്നെയാണ്. ഇതിനിടെ നടിയും മോഡലുമായ രഹന ഫാത്തിമയുടെ തത്വമസി എന്ന അടിക്കുറിപ്പോടെ കറുപ്പ് അണിഞ്ഞ ഫോട്ടോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനകം പോസ്്റ്റിന് താഴെ 5000 കമന്റുകളും 1200 ഷെയറുകളുമുണ്ടായിട്ടുണ്ട്.

കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെയാണ് രഹ് ന ഫെയ്സ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് കീഴെയുള്ള കമന്റുകളില്‍ അധികവും തെറി അഭിഷേകമാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന് വാദിക്കുന്ന വിഭാഗം ചിത്രത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പല കമന്റുകള്‍ക്കും രഹ്ന ഫാത്തിമ മറുപടിയും നല്‍കുന്നുണ്ട്. രഹാനയെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top