ഫോണിലൂടെ അശ്ലീലം: ഉണ്ണിത്താനെതിരെ പൃഥ്വിരാജിന്റെ ഭാര്യ മൊഴി നല്‍കി; അഞ്ച് ലക്ഷം രൂപ അപഹരിച്ച കേസില്‍ വഴിത്തിരിവ്

കൊല്ലം: ഈ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ഇലക്ഷന് ശേഷം വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. തെരഞ്ഞെടുപ്പ് ചെലവിലേക്കായി ബൂത്തുകളിലേക്ക് നല്‍കാന്‍ മാറ്റിവെച്ച പണം മോഷണം പോയെന്ന ആരോപണം ഉണ്ണിത്താനെതിരായുള്ള കേസായിത്തീര്‍ന്നിരിക്കുകയാണ്.

അഞ്ചുലക്ഷം രൂപ മോഷണംപോയെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതി. കുണ്ടറ ബ്ളോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പൃഥ്വിരാജ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളെടുത്തെന്നാണ് രാജ്മോഹന്റെ ആരോപണം. ഇത് പിന്നീട് പോലീസ് കേസിലേയ്ക്കും സാമൂഹ്യമാധ്യമങ്ങളിലെ ആരോപണപ്രത്യാരോപണങ്ങളിലേയ്ക്കും വഴിമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയെ രാജ്മോഹന്‍ ഉണ്ണിത്താനും അനുയായികളും അശ്ലീലം പറയുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. സംഭവത്തില്‍ കുണ്ടറ പോലീസില്‍ പരാതി നല്‍കിയ അവര്‍ രാജ്മോഹന്‍ ഉണ്ണിത്താനും കൂട്ടാളികള്‍ക്കുമെതിരെ മൊഴി നല്‍കും.

കുണ്ടറ ബ്ളോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ തന്റെ ഭര്‍ത്താവിനോടുള്ള വിരോധത്തിന്റെ പേരില്‍ തന്നെ ഫോണില്‍ വിളിച്ച് ചിലര്‍ അശ്ലീലം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. തന്റെ ഭര്‍ത്താവ് കാസര്‍കോട്ടെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ അപഹരിച്ചെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പൊലീസില്‍ പരാതി നല്‍കിയതിന് പുറമെ കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ചറിയിച്ചിരുന്നു.

ഇതിന്റെ സത്യാവസ്ഥ അറിയാന്‍ തന്റെ ഭര്‍ത്താവ് ഉണ്ണിത്താനെ വിളിച്ചെങ്കിലും നമ്പര്‍ ബ്ളോക്ക് ചെയ്തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ ഫോണില്‍ നിന്ന് ഭര്‍ത്താവ് വിളിച്ചപ്പോള്‍ ഇരുവരും സംസാരിച്ച് മുഷിഞ്ഞു. തുടര്‍ന്ന് തന്റെ നമ്പരിലേക്ക് ഉണ്ണിത്താന്റെ അനുയായികള്‍ തുടരെ വിളിക്കാന്‍ തുടങ്ങി. ഇതിന്റെ ശബ്ദരേഖ സഹിതമാണ് പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ പരാതിയില്‍ തീയതി, സമയം തുടങ്ങി വ്യക്തമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ പൃഥ്വിരാജിന്റെ ഭാര്യയെ ഇന്ന് നേരിട്ട് വിളിപ്പിച്ചിരിക്കുകയാണെന്ന് കുണ്ടറ പൊലീസ് പറഞ്ഞു.

Top