പശുവിന്റെ പേരില്‍ തീവ്ര ഹിന്ദുക്കളുടെ അഴിഞ്ഞാട്ടം കേരളത്തിലും..!! കാസര്‍ഗോഡ് യുവാക്കളെ മര്‍ദ്ദിച്ച് പണവും വാനും തട്ടിയെടുത്തു

പശുവിന്റെ പേരില്‍ വ്യാപാരികളെ കൊലപ്പെടുത്താന്‍ കേരളത്തിലും ശ്രമം. കാസര്‍ഗോഡാണ് പശുവിനെ കടത്തുന്നു എന്നാരോപിച്ച് രണ്ടുപേരെ അക്രമികള്‍ മര്‍ദ്ദിച്ചത്. കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.

ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ട് പോയി. വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു. മര്‍ദ്ദനമേറ്റവര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.

രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും വാഹനത്തില്‍ കാസര്‍കോട് ഫാമിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ ഒരു സംഘം ഇവരെ പിന്തുടരുകയായിരുന്നു. ഇവരെ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. പശുക്കളും പിക്കപ്പ് വാനുമായി കടന്നുകളഞ്ഞു. വണ്ടിയിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയും മോഷ്ടിച്ചു. പ്രദേശത്തെ ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് സൂചന.

Top