ദീപുവിന്റെ സംസ്‌കാര ചടങ്ങ്: കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് സാബു എം. ജേക്കബ് ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെ കേസ്

കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെയാണ് കേസ്. നിയമ വിരുദ്ധമായി ചടങ്ങ് സംഘടിപ്പിച്ചു, ഗതാഗതം സ്തംഭിപ്പിച്ചു തുടങ്ങിയ കാരണങ്ങളാലാണ് കേസെടുത്തത്.

കഴിഞ്ഞ 12ന് സി.പി.എം. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ദീപു ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. തലയോട്ടിയിലേറ്റ ഗുരുതര ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിയില്‍ രണ്ടിടങ്ങളില്‍ വലിയ ക്ഷതം ഏറ്റിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ഷതമേറ്റതിനെത്തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ട പിടിച്ചിരുന്നു. അതേസമയം, ദീപുവിന് കരള്‍ രോഗമുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഇത് മരണകാരണമായി പറയാന്‍ കഴിയില്ലെങ്കിലും ആരോഗ്യ സ്്ഥിതി മോശമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Top