കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വിഡി സതീശന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും എംസി ജോസഫൈന്‍ അറിയിച്ചു എന്ന് കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
വിഡി സതീശന്‍ എംഎല്‍എയുടെ ഔദ്യോഗിക പേജിൽ നിന്നും തെറിയഭിഷേകം സോഷ്യൽ മീഡിയായിൽ പ്രചരിച്ചിരുന്നു .പൊതുസമൂഹം മൂക്കത്ത് വിരൽ വെക്കുന്ന തരത്തിൽ തെറി പറയുന്ന സ്‌ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത് .സതീശൻ തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി സതീശൻ വിളിച്ചത്’എന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തു വന്നത് .
സോഷ്യൽ മീഡിയയിലൂടെ കേട്ടാൽ അറക്കുന്ന തെറിയഭിഷേകം നടത്തിയ പറവൂർ എംഎൽഎ വി ഡി സതീശനെതിരെ പരാതി കൊടുത്തിരുന്നു . സിപിഐ എം പ്രവർത്തകനായ സലാം ആണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഐടി സെല്ലിനും പറവൂർ പൊലീസിനും പരാതി നൽകാനൊരുങ്ങുന്നത്. തന്നെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി.
മദ്യത്തിന് സെസ് ഏർപ്പെടുത്തുന്നതിനെതിരെ സതീശൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു താഴെ പറവൂരിലെ കോൺഗ്രസ് പ്രവർത്തകർ വാറ്റ് ചാരായവുമായി പിടിയിലായതും സതീശന്റെ പുനർജനി പദ്ധതിയിലെ തട്ടിപ്പും ചോദ്യം ചെയ്ത് സലാം കമന്റ് ചെയ്തു. ഇതിൽ പ്രകോപിതനായാണ് നിലവിട്ട് സതീശൻ പ്രതികരിച്ചത്.
Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ
സലാമിനെയും കുടുംബാംഗങ്ങളെയും മറ്റും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുകയായിരുന്നു. സതീശന്റെ പോസ്റ്റിനെ ചോദ്യം ചെയ്ത മറ്റുള്ളവർക്കുനേരെയും ഇതേ രീതിയിൽ പ്രതികരണമുണ്ടായി. സതീശന്റെ പേജ് കൈകാര്യം ചെയ്യുന്ന ശിവരാമൻ പറവൂർ, ഷിനോജ് ഹർഷൻ എന്നീ പ്രൊഫൈലുകളിൽ നിന്നും തെറിവിളി തുടർന്നു.
മുൻപ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ അധിക്ഷേപിച്ചതിന് സതീശന്റെ സ്റ്റാഫായ നിസാർ പേരൂർക്കട എന്നയാൾക്കെതിരെ നടപടി എടുത്തിരുന്നു. പേഴ്‌സണൽ സ്റ്റാഫുകളെയും വ്യാജപ്രൊഫൈലുകളെയും ഉപയോഗിച്ച് ഇത്തരത്തിൽ അസഭ്യവർഷം നടത്തുന്നത് സതീശന്റെ പതിവ് രീതിയാണെന്നും ആരോപണമുയരുന്നുണ്ട്.
സതീശന്റെ പേരില്‍ പ്രചരിക്കുന്ന അസഭ്യ കമന്‍റുകളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം വന്നിരുന്നു . കേൾക്കാൻ അറയ്ക്കുന്ന തെറിവിളി നടത്തിയ സമുന്നതനായ കോൺഗ്രസ്സ് നേതാവ്. തെറിപ്പാട്ട് പാടിയ ആ നേതാവിനോട് ഉദാരമനസ്കരായി ഒരു വിഭാഗം മാധ്യമങ്ങളെന്ന് എഎ റഹീം വിമര്‍ശിക്കുന്നു. എന്തു കൊണ്ടാകും ഈ മാധ്യമ മൗനം? കോൺഗ്രസ്സ് നേതാക്കളുടെ തെറികൾ ‘വിശുദ്ധ തെറികളാകുന്നു’ എന്നാണോ? അതോ “അമ്മയ്ക്ക് പറയുന്നത്”അത്ര വലിയ കാര്യമൊന്നുമല്ല എന്നാണോയെന്നും തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ റഹീം ചോദിക്കുന്നു.
ഫേസ്ബുക്കിലൂടെ തെറിയഭിഷേകം നടത്തിയെന്ന ആരോപണത്തിൽ വി.ഡി.സതീശൻ എം.എൽ.എ.യുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു . വി.ഡി. സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.ഒരു ഉത്തരാവാദപ്പെട്ട എം എൽ എ ഇത്രയും നികൃഷ്ടമായ തെറി പറയുമെന്ന് പൊതുസമൂഹം ചോദിക്കുന്നു.
കെ.പി.സി.സി.യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എം.എൽ.എ. എന്ന നിലയിലും കോൺഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ടയാളാണ് സതീശൻ. എന്നാൽ കേരളത്തിന്റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വി.ഡി. സതീശൻ നടത്തിയത്. ഒരു നിമിഷം പോലും വൈകാതെ മാപ്പ് പറയാൻ തയാറാകണം എന്നും ഡിവൈ എഫ് ഐ ആവശ്യപ്പെട്ടിരുന്നു .