സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ബെംഗളൂരു കോടതിയില്‍ ഹാജരായി.

ബെംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹാജരായി. ബെംഗളൂരു സെഷന്‍സ് കോടതിയില്‍ രാവിലെ 10:30ന് അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത് .അതേസമയം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം ഒമ്പതിലേക്കു മാറ്റി. വ്യവസായി എം.കെ.കുരുവിളയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നതു മാറ്റിയത്.

സോളാര്‍ സംരംഭത്തിന് അനുമതി വാഗ്ദാനംചെയ്ത് കുരുവിളയുടെ കൈയില്‍നിന്നു പണംതട്ടിയെന്ന കേസില്‍ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി 1,60,85,700 രൂപ പരാതിക്കാരന് നല്‍കാന്‍ വിധിച്ചിരുന്നു. ആറു മാസത്തിനകം 12 ശതമാനം പലിശ അടക്കം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ പദ്ധതിക്ക് കേന്ദ്ര സബ്സിഡി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച് എം.കെ കുരുവിളയാണ് റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസ് വഴിയാണ് ഉമ്മന്‍ചാണ്ടിയുമായി പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

Top