സ്ത്രീകളെ അസഭ്യം പറഞ്ഞു അപമാനിച്ചു;‌ വി ഡി സതീശൻ എംഎൽഎക്കെതിരെ കേസെടുത്തു.കേട്ടാൽ അറക്കുന്ന തെറി വിളമ്പിയിട്ടും കോൺഗ്രസിന് മൗനം !

കൊച്ചി :കേട്ടാൽ അറക്കുന്ന സ്ത്രീ വിരുദ്ധത കോൺഗ്രസ് നേതാവ നടത്തിയിട്ടും കോൺഗ്രസിന് മൗനം ! ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞതിന്‌ വി ഡി സതീശൻ എംഎൽഎക്കെതിരെ കേസെടുത്തു. പറവൂർ മന്നം സ്വദേശിയും പൊതുപ്രവർത്തകനുമായ അബ്ദുൾ സലാം, ഭാര്യ പി എസ് അഷിത, സലാമിന്റെ ഉമ്മ റുഖിയ സുബൈർ എന്നിവരുടെ പരാതികളിലാണ് പറവൂർ പൊലീസ് കേസ്‌ എടുത്തത്‌.

മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വി ഡി സതീശനിട്ട പോസ്റ്റിന് താഴെ അബ്ദുൾ സലാം കമന്റ്‌ ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് അഷിതയ്‌‌ക്കും റുഖിയ സുബൈറിനുമെതിരെ അശ്ലീല ഭാഷയിൽ എംഎൽഎ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. ഇതിന്റെ‌ സ്ക്രീൻ പതിപ്പ്‌ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാജ ഐഡി ഉപയോഗിച്ച് കൃത്രിമം നടത്തിയെന്ന് ആദ്യം പറഞ്ഞ എംഎൽഎ, പിന്നീട് തന്റെ ഫെയ്‌സ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തെന്ന്‌ അവകാശപ്പെട്ടു. എന്നാൽ, ഇത് വ്യാജമല്ലെന്നും സത്യം തെളിയിക്കാൻ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് നൽകാൻ തയ്യാറാണെന്നും സ്‌ക്രീൻ പതിപ്പെടുത്ത തൃത്താല സ്വദേശി ചള്ളിക്കുന്നത്ത് നഹാസ് അറിയിച്ചു. മൂന്നാഴ്ചമുമ്പ്‌ നടന്ന സംഭവത്തിൽ കോടതിയുടെ അനുമതിയോടെയാണ് വി ഡി സതീശനെതിരെ 120 ഒ വകുപ്പ് ചുമത്തി കേസെടുത്തത്. ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്‌തെന്ന എംഎൽഎയുടെ പരാതിയിലും കേസുണ്ട്‌.

Top