പാവങ്ങള്‍ക്കായി ലക്ഷങ്ങള്‍ വലിച്ചെറിഞ്ഞ യുവകോടീശ്വരന്‍ അറസ്റ്റില്‍

ഹോങ്കോങ്ങ്: ബഹുനില കെട്ടിടത്തില്‍ നിന്നും ലക്ഷങ്ങള്‍  പറത്തിയ കോടീശ്വരനായ യുവാവ് അറസ്റ്റിലായി. 18 ലക്ഷത്തോളം രൂപ മൂല്യം വരുന്ന ഹോങ്കോങ്ങ് ഡോളര്‍ ആണ് ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും യുവാവ് വലിച്ചെറിഞ്ഞത്. ഞായറാഴ്ച രാവിലെ തന്റെ ആഡംബര സ്‌പോര്‍ട്‌സ് കാറില്‍ ഹോങ്കോങ്ങിലെ ഷാം ഷുയ് പോയിലെത്തിയ വോങ് ചിങ് കിറ്റ് കെട്ടിടത്തിന് മുകളില്‍ കയറി പണം എറിയുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ ഇടപാട് വഴിയാണ് ഇയാള്‍ കോടിപതിയായതെന്നാണ് വിവരം. വോങ് കാറില്‍ എത്തുന്നതിന്റെയും കെട്ടിടത്തില്‍ നിന്ന് പണം എറിയുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.വലിച്ചെറിഞ്ഞ പണം താഴെ നില്‍ക്കുന്നവര്‍ ശേഖരിക്കുന്നതും വീഡിയോയില്‍ കാണാം. അറസ്റ്റ് ചെയ്യപ്പെടുന്നതും സ്വന്തം ഫേസ്ബുക്ക് പേജ് വഴി ഇയാള്‍ ലൈവായി പുറത്തുവിട്ടു. പണക്കാരെ കൊള്ളയടിച്ച് പാവങ്ങളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വോങ് പറയുന്നു.

 

Top