ഓപ്ഷന്‍സ് ട്രേഡിങ് ലളിതമാക്കാന്‍ അപ്സ്റ്റോക്സ് സെന്‍സിബുളുമായി സഹകരിക്കുന്നു
November 1, 2021 5:42 pm

കൊച്ചി: ഇന്ത്യയില്‍ അതിവേഗത്തില്‍ വളരുന്ന നിക്ഷേപ പ്ലാറ്റ്ഫോമായ       അപ്സ്റ്റോക്സ് ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍സ് ട്രേഡിങ് രംഗം പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്ഷന്‍സ് ട്രേഡിങ് സംവിധാനമായ സെന്‍്സിബുളുമായി സഹകരിക്കും. ഈസി ഓപ്ഷന്‍സ് പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വിപണി പ്രവചിക്കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ട്രേഡിങ് തന്ത്രങ്ങള്‍ ലഭിക്കുകയും ചെയ്യും.  നഷ്ടങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമുള്ള രീതിയിലായിരിക്കും ഈ തന്ത്രങ്ങള്‍.  മറ്റൊരു സംവിധാനമായ സ്ട്രാറ്റജി ബില്‍ഡര്‍ ഓപ്ഷന്‍ തന്ത്രങ്ങള്‍ തയ്യാറാക്കാനും പരമാവധി ലാഭവും നഷ്ടവും കണക്കാക്കി ട്രേഡു നടത്താനും സഹായിക്കും. ഓപ്ഷന്‍സ് ട്രേഡിങ് നടത്താന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക്  ഏറ്റവും മികച്ച വെര്‍ച്വല്‍ ട്രേഡിങും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്.  സുതാര്യമായതും അഡ്വൈസന്മാരുടെ പ്രകടനം വിലയിരുത്താന്‍ സഹായിക്കുന്നതുമായ രീതിയില്‍ സെബി രജിസ്ട്രേഷന്‍ ഉളള അഡ്വൈസര്‍ന്മാരുടെ മാര്‍ക്കറ്റ്പ്ലേസും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്.   അഡ്വൈസര്‍ന്മാരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പിലും മൊബൈല്‍ ആപ്പിലും ട്രേഡുകളുടെ തത്സമയ എന്‍ട്രി, എക്സിറ്റ് അലേര്‍ട്ടുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യാ സേവനങ്ങള്‍ ലഭ്യമാക്കാനാണ് അപ്സ്റ്റോക്സ് എന്നും ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ                അപ്സ്റ്റോക്സ് സഹ സ്ഥാപകന്‍ ഷ്രീനി വിശ്വനാഥ് പറഞ്ഞു.  പ്രത്യേകിച്ച പുതിയ നിക്ഷേപകര്‍ക്ക് മുന്നോട്ടു പോകാള്‍ ഏറെ ബുദ്ധിമുട്ടുളള ഒന്നാണ് ഓപ്ഷന്‍സ് ട്രേഡിങ്. സെന്‍സിബുളുമായുളള പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് വളറെ ലളിതമായി ഓപ്ഷന്‍സ് ട്രേഡിങ് നടത്താനുള്ള അവസരം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇപ്പോഴത്തെ 65 ലക്ഷം ഉപഭോക്താക്കള്‍ എന്നതില്‍ നിന്ന് ഒരു കോടി ഉപഭോക്താക്കള്‍ എന്ന നിലയിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അപ്സ്റ്റോക്സ് ട്രേഡര്‍ന്മാരുടെ ജീവിതത്തില്‍ ക്രിയാത്മക പ്രതിഫലനം സൃഷ്ടിക്കാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന് സെന്‍സിബുള്‍ സഹ സ്ഥാപകന്‍ ബാലാജി രാമചന്ദ്രന്‍ പറഞ്ഞു.,,,

കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂര്‍.
November 1, 2021 4:51 pm

കൊച്ചി: കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂരിന്റെ ബോബി ടൂര്‍സ് & ട്രാവല്‍സ്്. സഞ്ചരിക്കുന്ന വാഹനത്തില്‍ കുടുംബമായി,,,

ഐടിക്കു മാത്രമായുള്ള കിന്‍ഫ്രയുടെ ടെക്‌നോളജി പാര്‍ക്ക് മൂന്ന് മാസത്തിനകം
October 31, 2021 4:11 pm

കോഴിക്കോട്: മലബാറിന്റെ ഐടി ഹബായി മാറിയ കോഴിക്കോട്ടെ മൂന്നാമത്തെ ഏറ്റവും വലിയ വിവര സാങ്കേതികവിദ്യാ പാര്‍ക്കായി രാമനാട്ടുകരയിലെ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി,,,

േകരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂര്‍.
October 31, 2021 12:06 pm

േകരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂരിന്റെ ബോബി ടൂര്‍സ് & ട്രാവല്‍സ്്. സഞ്ചരിക്കുന്ന വാഹനത്തില്‍ കുടുംബമായി താമസിക്കാന്‍,,,

ഇലക്ട്രിക്ക് റിക്ഷാ ടാക്സികള്‍ക്ക് ബാറ്ററി പങ്കുവയ്ക്കുന്ന സേവനവുമായി ഹോണ്ട
October 29, 2021 6:43 pm

കൊച്ചി : ഹോണ്ട മോട്ടോര്‍ കമ്പനി 2022 ആദ്യ പകുതിയോടെ ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഉപയോഗിച്ച് ഇന്ത്യയിലെ ഇലക്ട്രിക്ക്,,,

7000ത്തിലധികം ഇലക്ട്രിക് ടൂ-വീലര്‍ യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച് വാര്‍ഡ്‌വിസാര്‍ഡ്
October 29, 2021 11:35 am

കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലറുകളിലൊന്നായ ‘ജോയ്-ഇ-ബൈക്കി’ന്റെ നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് 2022 സാമ്പത്തിക വര്‍ഷം പകുതിയായപ്പോള്‍ 7000ത്തിലധികം ഇലക്ട്രിക്ക് ടൂ-വീലറുകള്‍ വിറ്റഴിച്ചു.,,,

സൈനികര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ധാരണാപത്രം പുതുക്കി ഐസിഐസിഐ ബാങ്ക്-ഇന്ത്യന്‍ ആര്‍മി
October 28, 2021 5:01 pm

കൊച്ചി: കരസേനയിലെ എല്ലാ റാങ്കുകളിലും  സേവനമനുഷ്ഠിക്കുന്നതും വിരമിച്ചവരുമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഐസിഐസിഐ ബാങ്കും ഇന്ത്യന്‍ ആര്‍മിയും തമ്മിലുള്ള ധാരണാ പത്രം പുതുക്കി.  ഡിഫന്‍സ് സാലറി അക്കൗണ്ട് വഴിയാണ് വര്‍ധിപ്പിച്ച തോതിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇതനുസരിച്ച് 50 ലക്ഷം രൂപ വരെയുള്ള പേഴ്സണല്‍ ആക്സിഡന്‍റ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഭീകരാക്രമണമാണെങ്കില്‍ പത്തു ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. സീറോ ബാലന്‍സ് അക്കൗണ്ട്, മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള ലോക്കര്‍ അനുവദിച്ചു നല്‍കല്‍, ഐസിഐസിഐ ബാങ്കിന്‍റേയും മറ്റ് ബാങ്കുകളുടേയും എടിഎമ്മുകളില്‍ പരിധിയില്ലാത്ത സൗജന്യ ഇടപാടുകള്‍ തുടങ്ങിയവയും പ്രത്യേക ആനുകൂല്യങ്ങളുടെ ഭാഗമാണ്. സൗജന്യ ക്രെഡിറ്റ് കാര്‍ഡും ലൈഫ്ടൈം കാലാവധിയോടെ ലഭിക്കും. നിലവിലുള്ള എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും പുതിയ ആനുകൂല്യങ്ങള്‍ സ്വമേധയാ ലഭിക്കും.  ഒരു കോടി രൂപ വരെയുള്ള എയര്‍ ആക്സിഡന്‍റ് പരിരക്ഷ, വിരമിച്ച പ്രതിരോധ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 80 വയസു വരെയുള്ള പരിരക്ഷ എന്നിവയും ലഭിക്കും. ഇന്ത്യന്‍ സൈന്യവുമായുള്ള ധാരണാപത്രം പുതുക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. തങ്ങളുടെ ശാഖകള്‍, എടിഎമ്മുകള്‍, ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകള്‍ എന്നിവയിലൂടെ,,,

ഏസ്‌വെയര്‍ ഫിന്‍ടെക്കിന് ഗോ ഗ്ലോബല്‍ അവാര്‍ഡ്
October 28, 2021 12:20 pm

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പും ഡിജിറ്റല്‍ പണമിടപാട് സേവനദാതാവായ ഏസ്മണിയുടെ മാതൃസ്ഥാപനവുമായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് 2021-ലെ,,,

10,288 കോടി രൂപയുടെ പുതിയ പ്രീമിയം സമാഹരിച്ചു എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്
October 27, 2021 6:54 pm

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 10,288,,,

Page 12 of 57 1 10 11 12 13 14 57
Top