റീട്ടെയില്‍ പണയ വായ്പകള്‍ക്കായി ആക്സിസ് ബാങ്ക്-ഇന്ത്യന്‍ നേവി ധാരണ

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, ഇന്ത്യന്‍ സൈന്യത്തിന് റീട്ടെയില്‍ പണയ വായ്പകള്‍ നല്‍കുന്നതിനായി ആര്‍മി ഇന്‍ഷുറന്‍സ് ഗ്രൂപ്പുമായി (എജിഐ) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സൈനിക ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഭവന വായ്പാ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ഈ വിഭാഗത്തിലെ മികച്ച ഉത്പന്നങ്ങളും സേവനങ്ങളുമാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഒപ്പിടല്‍ ചടങ്ങില്‍ ഇന്ത്യന്‍ ആര്‍മിയെ പ്രതിനിധീകരിച്ച് എജിഐഎഫ് എംഡി, വിഎസ്എം, എസ്എം മേജര്‍ ജനറല്‍ എസ്.കെംപരാജ്, ലോണ്‍സ് ഡയറക്ടര്‍ കേണല്‍ പി.പി സിങ്, ലെഫ്റ്റനന്റ് കേണല്‍ വിക്രം സിങ് എന്നിവരും, ബാങ്കിനെ പ്രതിനിധീകരിച്ച് ഹോള്‍സെയില്‍ ബാങ്കിങ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഗണേഷ് ശങ്കരന്‍, റീട്ടെയില്‍ ലെന്‍ഡിങ് ഗ്രൂപ്പ് എക്സിക്യൂട്ടീവും മേധാവിയുമായ സുമിത് ബാലി, ഗവണ്‍മെന്റ് ബിസിനസ് നോര്‍ത്ത് ഗ്രൂപ്പ് ഹെഡ് വിവേക് ബിംബ്രാഹ് എന്നിവരും പങ്കെടുത്തു.

ഉയര്‍ന്ന വായ്പാ തുക ലഭ്യമാക്കുന്നതിന് പുറമെ, എജിഐയില്‍ നിന്ന് ആക്സിസ് ബാങ്കിലേക്ക് വായ്പകളുടെ ബാക്കി തുക ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവും ഈ പങ്കാളിത്തത്തിലൂടെ ബാങ്ക് ഒരുക്കും. എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളതിനാല്‍, വായ്പ വാങ്ങുന്നവര്‍ക്ക് അവരുടെ റിട്ടയര്‍മെന്റിനപ്പുറത്തേക്ക് തിരിച്ചടവ് കാലയളവ് നീട്ടാനും സാധിക്കും. ഇത് ഉയര്‍ന്ന വായ്പയെടുക്കാന്‍ സൈനികരെ പ്രാപ്തരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സുമായി സഹകരിക്കുന്നത് ഏറെ അഭിമാനം നല്‍കുന്നതായി ആക്സിസ് ബാങ്ക്  റീട്ടെയില്‍ ലെന്‍ഡിങ് ഗ്രൂപ്പ് എക്സിക്യൂട്ടീവും മേധാവിയുമായ സുമിത് ബാലി പറഞ്ഞു. സൈനിക ഉദ്യോഗസ്ഥരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആക്സിസ് ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെയാണ് ഈ ധാരണാപത്രം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top