കണ്ണൂരില്‍ പോകാന്‍ കാരായിമാര്‍ക്ക് അനുവാദം

കൊച്ചി: കാരായി രാജനും കാരായി ചന്ദ്രശേഖരനും വോട്ടുചെയ്യാന്‍ കണ്ണൂരില്‍ പോകാന്‍ കോടതി ഉപാധികളോടെ അനുമതി നല്‍കി.വിലക്കിനെ തുടര്‍ന്ന്, ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാരായി രാജനും തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന കാരായി ചന്ദ്രശേഖരനും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി രംഗത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. പ്രത്യേക സിബിഐ കോടതിയാണ് ഇരുവര്‍ക്കും രണ്ടു ദിവസത്തേയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുവാന്‍ അനുമതി നല്‍കിയത്.

നവംബര്‍ ഒന്ന് രണ്ട് തീയതികളില്‍ ജില്ലയില്‍ പ്രവേശിക്കുവാനാണ് ഇരുവര്‍ക്കും അനുമതി ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് വോട്ടുചെയ്യാനുള്ള അനുമതിക്കായി രാജനും ചന്ദ്രശേഖരനും കോടതിയെ സമീപിച്ചത്. മൂന്നാം തീയതി കൊച്ചിയില്‍ തിരിച്ചെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കണ്ണൂരില്‍ പോകാന്‍ സി ബി ഐ കോടതി അനുമതി നല്കിയതോടെ സ്വന്തം മത്സരയിടങ്ങളില്‍ വോട്ടര്‍മാരെ കാണാന്‍ ഇവരെത്തും. ഫസല്‍ വധക്കേസിലെ പ്രതികളായ ഇവര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി കണ്ണൂരിലെ പാട്യം ഡിവിഷനില്‍ നിന്നാണ് കാരായി രാജന്‍ മത്സരിക്കുന്നത്. തലശ്ശേരി നഗരസഭയിലേക്ക് ചില്ലത്തറ വാര്‍ഡില്‍ നിന്നാണ് കാരായി ചന്ദ്രശേഖരന്‍ മത്സരിക്കുന്നത്.നേരത്തെ, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ജില്ലയിലേക്ക് പോകാന്‍ കോടതി ഇരുവര്‍ക്കും അനുമതി നല്കിയിരുന്നു. ഇതനുസരിച്ച് പന്ത്രണ്ടാം തിയതി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ഇരുവരും 13ന് തിരിച്ച് കൊച്ചിയിലെത്തിയിരുന്നു.

Top