”ജയരാജനെതിരായ തെളിവെവിടെ” സിബിഐക്ക് കോടതിയുടെ വിമര്‍ശനം.

കണ്ണൂര്‍:പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിബിഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം.എന്ത് തെളിവാണ് കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരെ ഉള്ളതെന്ന് തലശ്ശേരി സെഷന്‍സ് കോടതി ചോദിച്ചു.ആശുപത്രിയില്‍ കഴിയുന്ന അദ്ധേഹത്തെ കസ്റ്റ്ഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി സംശയരൂപത്തില്‍ ഇക്കാര്യങ്ങല്‍ ചോദിച്ചത്.തെളിവുണ്ടെന്ന്പറയുകയല്ലാതെ തെളിവ് ഇത് വരെ ഹാജരാക്കാന്‍ കഴിഞ്ഞിലേ എന്ന് ജഡ്ജി ചോദിച്ചു.മെറ്റീരിയല്‍ എവിഡന്‍സ് ഇല്ലാതെ എങ്ങിനെയാണ് ഒരാളെ ചോദ്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.തെളിവുകള്‍ വരും ദിവസങ്ങളില്‍ ഹാജരാക്കമെന്നായിരുന്നു സിബിഐയുടെ മറുപടി സിബിഐ അഭിഭാഷകന്‍ ഇതിന് മറുപടിയായി പറഞ്ഞത്.
കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട ജയരാജന്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുകയാണ്.ഹൃദയ സംബന്ധമായി ഗുരുതരമായ അസുഖമുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.ജയരാജനെ കേസില്‍ യുഎപിഎ ചുമത്തി പ്രതിയാക്കിയെങ്കിലും ഗൂഡാലോചനയില്‍ എന്ത് പങ്കാണ് സിപിഎം ജില്ല സെക്രട്ടറിക്ക് ഉള്ളതെന്ന് ഇത് വരെ വ്യക്തമാക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല.ജയരാജനെ വേണമെങ്കില്‍ ഡോക്ടര്‍മാരുടെ സാനിധ്യത്തില്‍ ആശുപത്രിയില്‍ സിബിഐക്ക് ചോദ്യം ചെയാമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.

Top