ശബരിമലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു: മല കയറാന്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ശബരിമലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. വനിത പ്രവേശത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് വലിയ സംഘര്‍ഷങ്ങല്‍ ഉമ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. ശബരിമല ക്ഷേത്രദര്‍ശനത്തിന് എത്തുന്ന വനിതകള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി

സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ സമാധാനം ഉറപ്പാക്കണമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇത് സംബന്ധിച്ച കത്ത് കേരളത്തിന് ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രമസമാധാന പാലനം സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.

ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലെന്നതാണ് ശ്രദ്ധേയം. വനിതകള്‍ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ് ഒക്ടോബര്‍ 15നു തന്നെ കേരളത്തിന് നിര്‍ദേശം അയച്ചതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം പുറത്തായതോടെ ശബരിമലയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപി സംഘപരിവാര്‍ വാദങ്ങള്‍ പൊളിയുകയാണ്. ആര്‍എസ്എസ് അടക്കമുള്ളവര്‍ സ്വാഗതം ചെയ്ത വിധിയായിരുന്നു സുപ്രീം കോടതിയുടേത്. ഇപ്പോള്‍ പ്രതിഷേധമുയര്‍ത്തുന്ന കോണ്‍ഗ്രസ് അടക്കം ചരിത്ര വിധി എന്ന നിലയിലാണ് വീക്ഷിച്ചത്

Top