ജോസ് കെ.മാണി കേന്ദ്രമന്ത്രി: കേരള കോൺഗ്രസ് എൻഡിഎയിലേയ്ക്ക്; ലക്ഷ്യം ബാർ കോഴക്കേസിൽ നിന്നും രക്ഷപെടൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബാർകോഴക്കേസിൽ സിബിഐ അന്വേഷണം ആരംഭിക്കുമെന്ന ഭീഷണി നിലനിൽക്കെ കേരള കോൺഗ്രസ് എം ബിജെപി മുന്നണിയിലേയ്ക്കു കൂറാമൂറാൻ നീക്കം നടത്തുന്നതായി സൂചന. ജോസ് കെ.മാണി എംപിയെ കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിച്ചു കേരളത്തിൽ കൂടുതൽ വേരോട്ടമുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ കേരള കോൺഗ്രസ് എമ്മിനെക്കൂടി ഒപ്പം കൂട്ടാൻ ബിജെപി ശ്രമം ആരംഭിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപിയുടെ പാർട്ടിയായ ബിഡിജെഎസിനെ മാത്രം ഒപ്പം കൂട്ടിയത് ന്യൂനപക്ഷ, ഭൂരിപക്ഷ ഹിന്ദു സമൂദായങ്ങളെ ബിജെപിയിൽ നിന്നും അകറ്റിയെന്ന വിലയിരുത്തലാണ് ആർഎസ്എസ് നേതൃത്വം ഇപ്പോൾ നടത്തിയിരിക്കുന്നത്. പരമ്പരാഗതമായി ബിജെപിയോടൊപ്പം നിന്നിരുന്ന നായർവോട്ടുകളും, നമ്പൂതിരി വോട്ടുകളും ഭിന്നിച്ചു പോകുകയും ക്രൈസ്തവ, മുസ്ലീം വോട്ടുകൾ ബിജെപിയിൽ നിന്നു അകലുകയും ചെയ്തു. അതുകൊണ്ടു തന്നെ ക്രൈസ്തവ പാർട്ടികളെ ഒപ്പം കൂട്ടിയെങ്കിൽ മാത്രം തിരഞ്ഞെടുപ്പിൽ ഇനി നേട്ടമുണ്ടാക്കാനാവൂ എന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് യുഡിഎഫുമായി തിരഞ്ഞെടുപ്പിനു ശേഷം ഇടഞ്ഞു നിൽക്കുന്ന കെ.എം മാണിയെയും കേരള കോൺഗ്രസിനെയും ഒപ്പം കൂട്ടാൻ ആർഎസ്എസ് നേതൃത്വം പദ്ധതി തയ്യാറാക്കുന്നത്. കേന്ദ്ര മന്ത്രിസ്ഥാനത്തേയ്ക്കു ജോസ് കെ.മാണിയെ എത്തിച്ചു പാർട്ടി നേതൃത്വം പിടിച്ചെടുക്കുന്നതിനും പരിഗണിക്കുന്നുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയതും, കെ.എം മാണിയെ പരാജയപ്പെടുത്താൻ ശ്രമിച്ചതും കോൺഗ്രസ് നേതൃത്വം അറിഞ്ഞു കൊണ്ടാണെന്ന വികാരം കേരള കോൺഗ്രസിൽ സജീവമായുണ്ട്. ഇതിന്റെ പേരിൽ യുഡിഎഫുമായി തെറ്റിപിരിയുന്നതിനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top