പോലീസിനെ കുറ്റം പറയുന്നവർ അറിയൂ ഇവിടെയുണ്ട് റിയല്‍’ആക്ഷന്‍ ഹീറോ’ബിജു കൊടിമരങ്ങള്‍ വിളക്കുമരമാക്കി, നിയമം ലംഘിക്കുന്നവരെകൊണ്ട് കൃഷിയിറക്കി;ചക്കരക്കല്‍ എസ്‌ഐയ്ക്ക് നിറഞ്ഞ കൈയ്യടി

കണ്ണൂർ :കേരള സർക്കാരിനെതിരെ ഏറ്റവുവുമധികം വിമർശനം പോലീസിന്റെ കെടുകാര്യസ്ഥതയും പോലീസ് ഭീകരതയും ആണ് .മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഉയരുന്ന ഏറ്റവും അധികം ആരോപണവും പോലീസ് ഭരണം ശരിയല്ല എന്നാണ് .എന്നാൽ പോലീസിനെയും പോലീസ് സ്റ്റേഷനെയും നാട്ടുകാർ വീടുപോലെ കരുതുന്ന ഒരിടം ഉണ്ട് .ഇവിടെ നിയമം ലംഘിച്ചാൽ കൃഷി, കഞ്ചാവടിച്ചാൽ പുസ്തക വായന, നിയമവിരുദ്ധമായി സ്ഥാപിച്ച കൊടിമരങ്ങൾ വിളക്കുമരമാക്കി. ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ ; നടപ്പാക്കുന്ന ‘ശിക്ഷാവിധി’കൾ ഇങ്ങനെയാണ്. ചക്കരക്കൽ പോലീസ് സ്റ്റേഷനിലേക്ക് ആദ്യമായി കയറിച്ചെല്ലുന്ന ആരും ഒന്നമ്പരക്കും. നാട്ടിലെ ഒരു വായനശാലയിലേക്കോ മറ്റോ കയറിച്ചെല്ലുന്ന അനുഭവം. അത്രമേൽ ഹൃദ്യമാണ് ഇവിടുത്തെ അന്തരീക്ഷം. അതു തന്നെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് എസ് ഐ പി ബിജു പറയുന്നു.

സാധാരണക്കാരന് ആരുടെയും സഹായമില്ലാതെ, ഭയമില്ലാതെ കയറി വന്ന് പ്രശ്നങ്ങള്  പറയാനുള്ള ഇടമാക്കി പോലീസ് സ്റ്റേഷനെ മാറ്റുക, അതാണ് ലക്ഷ്യമെന്ന് എസ്ഐ പി ബിജു പറയുന്നു. ഇടനിലക്കാരില്ലാതെ ഒരു സുഹൃത്തിനോടെന്ന പോലെ കാര്യങ്ങൾ പറയാൻ ഒരിടമായി സ്റ്റേഷനെ മാറ്റിയെടുത്തു. ആദ്യം ചെയ്തത് ഒരു മ്യൂസിക് സിസ്റ്റം സ്ഥാപിക്കുകയാണ്. വൃത്തിയുള്ള ചുറ്റുപാടും ചെടികളും പൂക്കളും കിളികളുമൊക്കെയാണ് സ്റ്റേഷന്റെ മുഖച്ഛായ മാറ്റിയത്. സന്ദർശകര്ക്കായി പ്രത്യേകം ഇരിപ്പിടമൊരുക്കി. ബോധവത്കരണ പ്രവര്ത്തനങ്ങളുടെ വീഡിയോകള് പ്രദര്ശിപ്പിക്കുന്നു. സ്റ്റേഷനകത്തും മനോഹരമായ പെയിന്റിങ്ങുകള്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കച്ചേരിപ്പറമ്പിലെ ഒരു ക്ലബ്ബില് രാത്രിയില് മദ്യപിച്ചുകൊണ്ടിരുന്ന ചിലരെ പോലീസ് അപ്പോള്ത്തന്നെ പൊക്കി സ്റ്റേഷനിലെത്തിച്ചു. ക്ലബ് പൂട്ടി. ക്ലബ് തുറക്കാന് ഒരു വ്യവസ്ഥ വച്ചു: തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഒരാഴ്ചകൊണ്ടു വോളിബോള് കോര്ട്ടുണ്ടാക്കണം. മൂന്നു ദിവസത്തിനകം കോര്ട്ട് തയാർ . ക്ലബ് വീ ണ്ടും തുറന്നു. വോളിബോൾ കോർട്ടും സജീവമായി. ഇതൊരു തുടക്കമായി.കഞ്ചാവ് കടത്ത്, മദ്യപിച്ചു വാഹനമോടിക്കല് ട്രാഫിക് നിയമം ലംഘിക്കല് തുടങ്ങിയ കേസുകളില് പിടിക്കപ്പെടുന്നവരുടെ സഹായത്തോടെ നാട്ടുമ്പുറങ്ങളിൽ വോളിബോള് ഷട്ടില് കോര്ട്ട് നിര്മാണം തുടങ്ങി. പഴയ കോര്ട്ടുകള്; നന്നാക്കാനും പുതിയവ നിര്മിക്കാനും നാട്ടുകാർ ക്കൊപ്പം ഇത്തരം കേസുകളിലെ പ്രതികളുമുണ്ടായിരുന്നു.

രാഷ്ട്രീയപാർ ട്ടികൾ അനധികൃതമായി സ്ഥാപിച്ച ഇരുന്നൂറോളം കൊടിമരങ്ങൾ പിഴുതെടുത്ത്, ഈ കോര്ട്ടുകള്ക്കു നല്കി. അവ പോസ്റ്റുകളായും ഫ്ലഡ്ലിറ്റ് ടവറുകളായും തലയുയർ ത്തിയും വെളിച്ചം വിതറിയും നില്ക്കുന്നു. സ്റ്റേഷൻ പരിധിയിൽ വരുന്ന അഞ്ചു പഞ്ചായത്തുകളിൽ സജീവമായ അറുപതിലധികം വോളിബോൽ ഷട്ടിൽ കോര്ട്ടുകള് ഇങ്ങനെ നിർ മിക്കപ്പെട്ടവയാണ്. ചില സ്ഥലങ്ങളില്; ടൂര്ണമെന്റ് നടത്താൻ പോലീസ് തന്നെ മുന്കൈയെടുത്തു. ഇടയ്ക്കു ചില പ്രതികള്ക്കു കിട്ടിയ ‘ശിക്ഷ’, പോലീസ് സ്റ്റേഷനോടു ചേര്ന്നുള്ള കോര്ട്ടില് ഷട്ടില് കളിക്കണമെന്നതായിരുന്നു. ഇതിനൊന്നും സമ്മതിക്കാത്തവര്ക്കും പൊലീസ് ‘പണി’ കൊടുത്തു.ACTION BIJU-CHACKARAKKAL

കളിയോടു താല്പര്യമില്ലാത്തവര്ക്കു പച്ചക്കറി വിത്തുകള് നല്കിയാണു വീട്ടിലേക്കു വിട്ടത്. വിത്തും വാങ്ങി പോയാല് പോരാ. ചെടിയുടെ വളര്ച്ച ഓരോഘട്ടത്തിലും ഫോട്ടോയെടുത്തു വാട്സാപ്പില് പോലീസിനു നല്കണം. മറ്റു ചിലര്ക്ക്, പുസ്തകം വായിക്കാന് നല്കി. പോലീസുകാര് പിരിവെടുത്തു വാങ്ങിയ പുസ്തകങ്ങളായിരുന്നു തുടക്കത്തില് ഇതു കേട്ടറിഞ്ഞു ചില എഴുത്തുകാരും വ്യക്തികളും പുസ്തകങ്ങള് നല്കി.എസ്ഐയുടെ മുറിയില്; ഒരു വായനാ മൂല ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങൾ ഇവിടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളും. ആര്ക്കും എപ്പോള് വേണമെങ്കിലും വന്ന് വായിക്കാം. കൂടാതെ ചെറിയ കേസുകളിൽ പെട്ട് എത്തുന്നവർ ക്ക് ശിക്ഷക്ക് പകരം പുസ്തകങ്ങള് വായിക്കാന് നല്കുന്നു. വായനയേക്കാൾ നല്ല മരുന്നില്ലല്ലോ.

കേസിൽ പെട്ടവരല്ലെങ്കിലും മക്കളെ നേർവഴിക്കാക്കണമെന്ന അഭ്യർഥനയുമായി രക്ഷാകർത്താക്കൾ സ്റ്റേഷനിൽ എത്തിത്തുടങ്ങി. ബിടെക്കുകാരനായ മകന് തന്നെയും ഭാര്യയെയും മര്ദ്ദിക്കുന്നുവെന്നും അവനെ നേർവഴിക്കണമെന്നും പറഞ്ഞു സ്റ്റേഷനിലെത്തിയതു വിരമിച്ച സ്കൂള് ഹെഡ്മാസ്റ്ററാണ്. മകനെ പേടിച്ചു പാലക്കാട്ടാണു താമസമെന്നും അയാൾ എസ്ഐയോടു പറഞ്ഞു.അമിത മൊബൈല് ഉപയോഗവും ബൈക്കിലുള്ള കറക്കവുമൊക്കെയാണു യുവാവിനെ വഴിതെറ്റിച്ചതെന്നു മനസ്സിലാക്കിയ പോലീസ്, അവനു നല്കിയതു പുസ്തകങ്ങളായിരുന്നു കഷ്ടപ്പാടുകളിൽ നിന്നു വിജയം നേടിയവരുടെ ജീവിതകഥകൾ ഇന്ന് യുവാവ് മാതാപിതാക്കള്ക്കൊപ്പം സ്നേഹത്തോടെ കഴിയുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെ, ഒരു പുസ്തകപ്രകാശന ചടങ്ങിനും സ്റ്റേഷന് വേദിയായി

ക്രിമിനല് കേസുകളില് ഉള്പ്പെട്ടവരെ ഒറ്റപ്പെടുത്തുന്നതിനു പകരം ചേര്ത്തു നിര്ത്തുന്നതിനായി ചക്കരക്കല്ലില്; കഴിഞ്ഞവര്ഷം ജൂലൈ രണ്ടിനു നടത്തിയ പരിപാടിക്കെത്തിയത് ഇരുന്നൂറോളം പേര് പോലീസ് സ്റ്റേഷനിലേക്കു ബോംബെറിഞ്ഞവര്ഷം വരെ ഇതിലുണ്ടായിരുന്നു. കല്പറ്റ നാരായണനടക്കമുള്ളവര്ഷം ക്ലാസെടുത്തു. കേസില്പെട്ടവരും ജീവിതാനുഭവങ്ങള് പങ്കുവച്ചു. ഒരു പകല് മുഴുവൻ നീണ്ട പരിപാടിയിൻ പങ്കെടുത്തവർ പിന്നീട് ഇതുവരെ ഒറ്റ കുറ്റകൃത്യത്തിൽ പോലും ഏര്പ്പെട്ടിട്ടില്ലെന്നും അവര്ക്കെതിരെ പരാതി ഉയര്ന്നിട്ടില്ലെന്നും എസ്ഐ പറഞ്ഞു. ഇതില്; ചിലരൊക്കെ, പോലീസിന്റെ ഇന്ഫോമര്മാരാവുകയും ചെയ്തു.

ചില സ്ഥലങ്ങളില് വര്ഗീയ ചേരിതിരിവുണ്ടാകുന്നുവെന്ന സംശയങ്ങളുണ്ടായപ്പോള്, മുണ്ടേരി ഗവ. എച്ച്എസ്എസില് അഞ്ചുദിവസത്തെ നാടകോത്സവവും ഗാനമേളയും ചിത്രപ്രദര്ശനവുമൊക്കെ ഉള്പ്പെടുത്തി സാംസ്കാരികോത്സവം നടത്തുകയാണു പോലീസ് ചെയ്തത്. വമ്പിച്ച ജനക്കൂട്ടമാണു സാംസ്കാരികോത്സവത്തിനെത്തിയത്. വര്ഗീയ ചേരിതിരിവിന് ഇതോടെ മാറ്റം വന്നു. രാഷ്ട്രീയകക്ഷി നേതാക്കളുടെയും സാമൂഹികസംഘടന, ക്ലബ് ഭാരവാഹികളുടെയും കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്തു.നൈറ്റ് പട്രോളിങ്ങില് പിടിക്കപ്പെടുന്നവരധികവും കൗമാരക്കാരായതോടെ, നേര്വഴി കാണിക്കാൻ അവരുടെ പുതുവത്സരാഘോഷം സ്റ്റേഷനില് വച്ചാക്കി. പലരും രാത്രിയിൽ വീടുകളിൽ നിന്നു മുങ്ങി, ഫാസ്റ്റ്ഫുഡ് കടകളിലേക്കായിരുന്നു സഞ്ചാരം. ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിനൊപ്പം കേക്ക് മുറിച്ചും ഉച്ചയ്ക്കു കഞ്ഞി കുടിച്ചും കഥ പറഞ്ഞും അവര് വീടുകളിലേക്കു മടങ്ങി. ഇരുപത്തിയഞ്ചോളം കുട്ടികളാണു പരിപാടിക്കെത്തിയത്.

മുണ്ടേരി പഞ്ചായത്തിലെ ഒരു പ്രദേശം മദ്യപാനികളുടെ പിടിയിലായിരുന്നു. രാത്രിയില് സ്ഥിരമായി മര്ദിക്കുന്നതായി ഭാര്യമാരുടെ പരാതി. ഇതിനെതിരെ പ്രവര്ത്തിച്ച ഒരുമ എന്ന കൂട്ടായ്മയിലെ ഒരാളുടെ ബൈക്ക് മദ്യപാനികള് കത്തിച്ചു. പോലീസ് അന്നുതന്നെ മദ്യപന്മാര്ക്കെതിരെ കര്ശനമായ നടപടികള് തുടങ്ങി.പഞ്ചായത്തില് തരിശിട്ടിരുന്ന 77 ഏക്കര് വയലില് നെല്കൃഷി ചെയ്യാനുള്ള പദ്ധതിയില്സഹകരിക്കാനും പോലീസ് തീരുമാനിച്ചു. മൂന്ന് ഏക്കറില് ചക്കരക്കല്ല് പൊലീസ് തന്നെ നേരിട്ടു കൃഷിയിറക്കി. മദ്യപര്ക്കുള്ള അധികശിക്ഷയെന്നനിലയില് വിളവിറക്കുന്നതു മുതലുള്ള പണികള് അവരെക്കൊണ്ടു ചെയ്യിച്ചു. മൂന്നു ടണ് നെല്ല് കിട്ടിയെന്ന് എസ്ഐ ബിജു. നെല്ല്, ‘തൊഴിലാളികള്ക്കു തന്നെ നല്കി. നെല്ലു വിളഞ്ഞതോടെ, മദ്യപരുടെ വിളയാട്ടമില്ലാതായി.

കുട്ടികള്ക്കും മുതിര്ന്നവര്ക്കും ബോധവത്കരണ ഷോര്ട് ഫിലിം, സിനിമാ പ്രദര്ശനത്തിനായി സ്റ്റേഷൻ മുറ്റത്തു മിനി തിയറ്റൻ ദിനപത്രങ്ങളും ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലേതടക്കം നാല്പതോളം ആനുകാലികങ്ങളും ലഭിക്കുന്ന വായനശാല. കൂട്ടി ചിലയ്ക്കുന്ന വര്ണക്കിളികള്. ചുവരുകളില്‍ മിഴിവുറ്റ ചിത്രങ്ങള്. മതിലില് പെയിന്റിങ്. നിരാലംബര്ക്കു വീടു വച്ചു കൊടുക്കുന്നതിനും അനാഥരെ ശുശ്രൂഷിക്കുന്നതിനും മുന്കൈയെടുക്കുന്ന അഡീഷനല് എസ്ഐ പികെ കനകരാജും 45 പോലീസുകാരും എസ്ഐ പി ബിജുവിനൊപ്പം ഈ പ്രവര്ത്തനങ്ങളിലുണ്ട്.

സാമൂഹികപ്രവര്ത്തനങ്ങള്ക്കു ഡിജിപിയുടെ പ്രശംസ രണ്ടുതവണ ലഭിച്ചു. മറ്റു സ്റ്റേഷനുകളിലും ഇത്തരം പ്രവര്ത്തനങ്ങള് നടത്തണമെന്നു ഡിജിപി നിര്ദേശിക്കുകയും ചെയ്തു. സാമൂഹിക പ്രവര്ത്തനങ്ങള്ക്കിടയിലും ക്രമസമാധാന പാലനത്തിലും കേസ് അന്വേഷണത്തിലും വീഴ്ചവരുത്തിയിട്ടില്ലെന്നു ബിജു പറയുന്നു. കഴിഞ്ഞവര്ഷമുണ്ടായ ക്രിമിനല് കേസുകളിലെ മുഴുവന് പ്രതികളെയും പിടികൂടി.ഭാവി തലമുറയെ കുറ്റകൃത്യങ്ങളിൽ പെടാതെ കാത്തുവെക്കുമെന്ന് ഉറച്ച സ്വരത്തിൽ പറയുന്നു ചക്കരക്കൽ പോലീസ്. ഇതൊന്നും സിനിമാക്കഥയല്ല. പക്ഷേ ഇതാവണമെടാ പോലീസ്

Top