ചാലക്കുടിയിലെ 5000 പേരുള്ള ക്യാമ്പില്‍ വെള്ളം കയറി: 50 പോലീസുകാര്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുന്നു

ചാലക്കുടി: ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ ചാലക്കുടി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ചാലക്കുടി കുണ്ടൂരിലെ ക്യാമ്പിലാണ് വെള്ളം കയറിയത്. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്.

അതിനിടെ ചാലക്കുടിയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുത്തിയതോട് സെന്റ്.സേവിയേഴ്സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. 7 പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാലക്കുടി മുരിങ്ങൂര്‍ മേല്‍പ്പാലം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി. ആലുവയിലേക്ക് ഡ്യൂട്ടിക്ക് പോകുന്നവരാണ് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെത്തുമെന്നാണ് സൂചന. പാലിയേക്കര ടോള്‍ പ്ലാസ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് .

Top