ഇന്നസെന്റ് കഷ്ടത അനുഭവിക്കുന്നവരുടെ രക്ഷകന്‍; ദീനാനുകമ്പയില്‍ വിജയം ഉറപ്പിച്ച് ഇന്നസെന്റ്..!

കൊച്ചി: ഇടതുതരംഗത്തില്‍ അല്ല ചാലക്കുടിയില്‍ ഇന്നസെന്റ് വിജയം വരിക്കുന്നത് . പാവങ്ങളുടെ കണ്ണീര്‍ ഒപ്പുന്ന ഇന്നസെന്റ് എന്ന മനുഷ്യസ്‌നേഹിയുടെ കരുണ ആണ് ചാലക്കുടിയില്‍ വോട്ടായി മാറുന്നത് . സാധാരണക്കാരുടെ കാണപ്പെട്ട ദൈവം ആണ് ഇന്നച്ചന്‍ . രോഗികളുടെയും കഷ്ടത അനുഭവിക്കുന്നവരുടെയും കാണപ്പെട്ട മിശിഹ …ചാലക്കുടിയില്‍ എല്ലായിടത്തും ഈ ദീനാനുകമ്പ ഇന്നസെന്റിനായി വോട്ട് ബാങ്കായി മാറുകയാണ് . ഇവിടെ രാഷ്ട്രീയം ഇല്ല !..

ചാലക്കുടിക്കാര്‍ക്ക് കലാഭവന്‍ മണി എങ്ങനെ ആയിരുന്നോ അതിലും അനുകമ്പയോടെ ആണ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇന്നസെന്റിനും ഉള്ള പ്രതിഛായ. രോഗികളും അശരണരും ആയവര്‍ സഹായത്തിന് എത്തിയാല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല.  സഹായത്തിന് ശുപാര്‍ശ കൊടുക്കുന്ന രാഷ്ട്രീയക്കാരെയും ഇന്നസെന്റ് നിരാശപ്പെടുത്തില്ല എന്നതാണ് ഇന്നച്ചനെ വേറിട്ട ആളാക്കുന്നത് പള്ളികളും ചാരിറ്റി സംഘടനകളും രാഷ്ട്രീയക്കാരും ഇന്നസെന്റിനെ വിളിച്ച് സഹായം അപേക്ഷിച്ചാല്‍ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.

പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍,ആശുപത്രികള്‍ കിടപ്പുരോഗികള്‍ എന്നിവരുടെ കാണപ്പെട്ട ദൈവം ആണ് ഇന്നസെന്റ്. സഹായം തേടി ചെല്ലുന്ന ആരെയും നിരാശപ്പെടുത്തില്ല .അവയെല്ലാമായിരുന്നു കഴിഞ്ഞതവണയും ഇത്തവണയും ഇന്നസെന്റിനു വോട്ടായി മാറുന്നത് .പള്ളികള്‍ കേന്ദ്രീകരിച്ചും ആശുപത്രികള്‍ കേന്ദ്രീകരിച്ചും ഇന്നസെന്റിന്റെ കരുണയുടെ കൈകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

മറിച്ച് ബെന്നി ബഹന്നാന്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യന്‍ എന്നാണ് പൊതുവെ സംസാരം . വിജയിപ്പിച്ചാല്‍ ഇന്നസെന്റ് ചെയ്യുന്ന തരത്തില്‍ യാതൊരു സഹായവും കിട്ടില്ല എന്നതും ചര്‍ച്ച ആകുന്നു .എന്തായാലും രാഷ്ട്രീയത്തിന് അധഃറ്റേതമായി ചാലക്കുടിയില്‍ ഇത്തവണയും ഇന്നസെന്റിനെ വിജയിപ്പിക്കാന്‍ ആളുകള്‍ അതിശക്തമായി രംഗത്തുണ്ട് .സഹായം കിട്ടിയവരുടെ നിശബ്ദമായ പ്രചാരണത്തില്‍ ഇന്നസെന്റ് വാന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നതാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ . മാത്രമല്ല എതിര്‍ സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ സംശുദ്ധതയില്ലായ്മ വാന്‍ ചര്‍ച്ച ആയിക്കൊണ്ടിരിക്കയാണ് .സോളാര്‍ വിഷയങ്ങള്‍ കൂടുതല്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെടും കൊണ്ടിരിക്കുമ്പോള്‍ ബെന്നി ബഹന്നാന്‍ എതിരെ നെഗറ്റീവ് തരംഗം ആണ് മണ്ഡലത്തില്‍ ഉള്ളതും . എന്തായാലും ഇന്നസെന്റിനു അനുകൂലവുമായ അടിയൊഴുക്കും കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്ന കാലുവവാരലും ഉണ്ടാകും എന്നത് വ്യക്തമാണ് . തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന എതിരെ ഗ്രോപ്പുകാര്‍ തന്നെ ബെന്നിയെ വാരി തോല്‍പ്പിക്കും എന്നും സൂചനയുണ്ട് .

Top