കൊച്ചി: സോളാര്‍ കമ്മീഷനു മുമ്പാകെ സരിതയുടെ മൊഴി.മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി സോളാര്‍ കേസിലെ ഒരു സ്ത്രീയുമായി അടുപ്പമുണ്ട്. ഇവര്‍ ഒരുമിച്ച് ദുബായില്‍ പോയതിന്റെ ദൃശ്യങ്ങളുണ്ട്. ഇവ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ട്. മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ തിരുവഞ്ചൂര്‍ ഈ സിഡി ഉപയോഗിച്ചു. മന്ത്രിസഭാ പുനഃസംഘടനാ സമയത്തായിരുന്നു ഇത്. ചില ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്‍കിയെന്നും സരിത പറഞ്ഞു. ചങ്ങനാശേരി സ്വദേശി നൗഷാദ് എന്നയാളുടെ കൈവശവും ചിത്രങ്ങളുള്ളതായി തനിക്കറിയാം.
എന്നാല്‍ ഈ സിഡി എങ്ങനെയാണ് തിരുവഞ്ചൂരിന്റെ പക്കല്‍ എത്തിയതെന്നും ചാണ്ടി ഉമ്മനുമായി ബന്ധമുള്ള സ്ത്രീ ആരാണെന്നും കമ്മിഷന്റെ ചോദ്യത്തോട് പ്രതികരിക്കാന്‍ സരിത തയ്യാറായില്ല. അവരുടെ സ്വകാര്യതയെ താന്‍ മാനിക്കുന്നു.
ചാണ്ടി ഉമ്മനെയും ചില ബന്ധുക്കളെയും ചേര്‍ത്ത് സോളാര്‍ കമ്പനി രൂപീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. കേരള റിന്യൂവബിള്‍ കോ-ഓപറേറ്റീവ് സൊസൈറ്റി എന്ന പേരിലുള്ള കമ്പനിയെ കുറിച്ച് സംസാരിക്കാനാണ് അന്ന് കടപ്ലാമറ്റത്തെ പരിപാടിയിലേക്ക് തന്നെ വിളിച്ചു വരുത്തിയത്. ഈ കമ്പനിയിലേക്ക് ആവശ്യമായ സോളാര്‍ പാനലുകള്‍ ഇറക്കുമതി ചെയ്തു നല്‍കാമെന്ന് പറഞ്ഞിരുന്നു.
അതിനായി ചാണ്ടി ഉമ്മന്‍ തനിക്ക് പങ്കാളിത്തമുണ്ടെന്നു പറഞ്ഞ അമേരിക്കയിലെ സോളാര്‍ ഫ്‌ളെയിംസിനെ ഉപയോഗിക്കാമെന്നും അറിയിച്ചു.തോമസ് കുരുവിളയ്ക്ക് പണം നല്‍കിയ കാര്യം ചാണ്ടി ഉമ്മന്‍ വിളിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു. ചാണ്ടി ഉമ്മന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ ഉപയോഗിക്കുന്നത് തോമസ് കുരുവിളയുടെ ഫോണാണ്. ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ട ലൈംഗിക അപവാദ കഥയിലെ നായിക താനല്ല. തനിക്ക് ചാണ്ടി ഉമ്മനുമായി ബിസിനസ് ബന്ധം മാത്രമാണുള്ളത്.
സോളാര്‍ കമ്പനി ഇപ്പോള്‍ തെലുങ്കാനയിലുള്ള സുരാന വെഞ്ച്വേഴ്‌സിന്റെ് ഫ്രാഞ്ചൈസിയായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സഹായത്താല്‍ സോളാര്‍ കമ്പനിയ്ക്ക് അനെര്‍ട്ടിന്റെ കുറഞ്ഞ നിരക്കില്‍ നിരവധി കരാറുകള്‍ ലഭിച്ചിരുന്നു. സാധനങ്ങള്‍ വിതരണം ചെയ്തതിന് ഒരു ഘട്ടത്തില്‍ അനെര്‍ട്ട് 35 ലക്ഷം രൂപ കുടിശിക വരുത്തി. ഇതു ലഭിക്കുന്നതിന് മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദും ഇടപെട്ടു. ഉടന്‍ തന്നെ ആ പണം ലഭിച്ചുവെന്നും സരിത പറഞ്ഞു. സരിതയ്‌ക്കോ ടീം സോളാറിനോ ഒരു സഹായവും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി സോളാര്‍ കമ്മിഷനില്‍ നല്‍കിയ മൊഴിയെ ഖണ്ഡിക്കുകയായിരുന്നു അവര്‍.
ഉന്നതരുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന ആരോപണം തന്നെ വേദനിപ്പിച്ചു. സാമ്പത്തിക ഇടപാടിനെ ഇല്ലാതാക്കാനുള്ള പുകമറ മാത്രമായിരുന്നു താനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ലൈംഗിക അപവാദങ്ങള്‍ എന്നും സരിത പറഞ്ഞു.
മറ്റൊരാളുടെ റീസര്‍വേ നടപടിക്ക് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. രണ്ടു ദിവസം കൊണ്ട് റീസര്‍വേ നടന്നുവെന്നും സരിത പറഞ്ഞു. ഇതിനിടെ സരിതയുടെ ആവശ്യത്തെ തുടര്‍ന്ന് മൂന്നാം ദിവസത്തെ മൊഴിയെടുപ്പ് നിര്‍ത്തിവച്ചു.
ചാണ്ടി ഉമ്മനുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നത് സോളാര്‍കേസില്‍തന്നെ ഉള്‍പ്പെട്ട മറ്റൊരളാണ്. ഇവര്‍ രണ്ടുപേരും ദുബായിയില്‍ നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ചേര്‍ത്തല സ്വദേശി നൗഷാദിന്റെയും കൈവശമുണ്ട്.ചാണ്ടി ഉമ്മനെച്ചേര്‍ത്ത് ലൈംഗിക ആരോപണമുണ്ടായതെങ്കിലും താനല്ല ബന്ധം പുലര്‍ത്തിയതെന്നും സരിത പറഞ്ഞു. ചാണ്ടി ഉമ്മനുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നത് സോളാര്‍കേസില്‍തന്നെ ഉള്‍പ്പെട്ട മറ്റൊരളാണ്. ഇവര്‍ രണ്ടുപേരും ദുബായിയില്‍ നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ചേര്‍ത്തല സ്വദേശി നൗഷാദിന്റെയും കൈവശമുണ്ട്.ചാണ്ടി ഉമ്മനെച്ചേര്‍ത്ത് ലൈംഗിക ആരോപണമുണ്ടായതെങ്കിലും താനല്ല ബന്ധം പുലര്‍ത്തിയതെന്നും സരിത പറഞ്ഞു. ചാണ്ടി ഉമ്മനുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നത് സോളാര്‍കേസില്‍തന്നെ ഉള്‍പ്പെട്ട മറ്റൊരളാണ്.
ഇവര്‍ രണ്ടുപേരും ദുബായിയില്‍ നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ചേര്‍ത്തല സ്വദേശി നൗഷാദിന്റെയും കൈവശമുണ്ട്.മുഖ്യമന്ത്രി സഹായം ചെയ്തില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. തനിക്കും ടീമിനും മുഖ്യമന്ത്രി സഹായം ചെയ്തില്ലെന്ന് വാദം ശരിയില്ല. സെക്കന്തരാബാദിലെ തനിക്ക് തന്നെ പങ്കാളിത്തമുള്ള മറ്റൊരു കമ്പനിയിക്ക് കിട്ടാനുള്ള 35 ലക്ഷം രൂപ അനര്‍ട്ടില്‍ നിന്ന് വാങ്ങിത്തന്നത് മുഖ്യമന്ത്രിയും ആര്യാടനുമായിരുന്നു.