ലണ്ടന്‍: സ്ത്രീലമ്പടനായ തന്റെ കാമുകന്റെ യഥാര്‍ത്ഥ മുഖം ഫോണ്‍കോളിലൂടെ തിരിച്ചറിഞ്ഞ യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറി. ഇംഗ്ലണ്ട് സ്വദേശിനിയായ വിക്കി എന്ന 30 വയസ്സുകാരിക്കാണ് തന്റെ കാമുകന്റെ മോശം സ്വഭാവങ്ങള്‍ അവിചാരിതമായി മനസ്സിലാക്കുവാനുള്ള അവസരം ലഭിച്ചത്. 35 വയസ്സുകാരനായ സ്മിത്തുമായി യുവതി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. 2013 ലാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാവുന്നത്. ഇതിനെ തുടര്‍ന്ന് ഇരുവരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ ശ്രമിച്ചുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഇത് നീണ്ടു പോയി. പലപ്പോഴും സ്മിത്ത് യുവതിയുടെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിലും പോകാറുണ്ട്. ഇത് വിക്കിയില്‍ സംശയം ഉണ്ടാക്കാറുണ്ട്. ആയിടയ്ക്ക് പൊടുന്നനെ സ്മിത്തിനെ വീണ്ടും കാണാതെയായി. വിക്കി ഫോണ്‍ ചെയ്ത് നോക്കിയപ്പോള്‍ മറുതലയ്ക്കല്‍ സമിത്തിന്റെ സംസാരത്തിനൊപ്പം ഒരു സ്ത്രീയുടെ പതിഞ്ഞ തരത്തിലുള്ള സംസാരങ്ങളും കേള്‍ക്കാന്‍ ഇടയായി. ഇതിനെ തുടര്‍ന്ന് സ്മിത്തിന്റെ ഫോണ്‍ കോള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് നഗരത്തിലെ പല വേശ്യകളുടെയും സ്ഥിരം സന്ദര്‍ശകനാണെന്ന കാര്യം യുവതിക്ക് മനസ്സിലായത്. ആദ്യമൊന്നും ഈ കാര്യം സമ്മതിച്ച് കൊടുക്കുവാന്‍ സ്മിത്ത് ഒരുക്കമായിരുന്നില്ലെങ്കിലും തെളിവുകള്‍ കാണിച്ചപ്പോള്‍ യുവാവിന് മറ്റ് വഴികളില്ലാതെയായി. അങ്ങനെ വലിയൊരു അപകടത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ടതായി വിക്കി പറയുന്നു.