ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ മുഖം മാറ്റും: ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് സര്‍വ്വേ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ മുഖം മാറ്റും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് അനുകൂല തരംഗം മണ്ഡലത്തിലുണ്ട്. ത്രിപുരയുണ്ടാക്കിയ പ്രത്യേക രാഷ്ട്രീയ സാഹചര്യം ചെങ്ങന്നൂരിനേയും സ്വാധീനിക്കും.  കേരളത്തിലാദ്യമായി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തുടക്കത്തില്‍ നേരിയ മുന്‍തൂക്കം നല്‍കുന്നുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പ്രവചനം അസാധ്യമാക്കുന്നതാകും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ്.

മണ്ഡലത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ നേരിട്ട മനസിലാക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് അഞ്ചംഗ ടീം മണ്ഡലത്തില്‍ സര്‍വ്വേ നടത്തും. മണ്ഡലത്തിലെ ജനങ്ങളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിലയിരുത്തുന്നതിനും രാഷ്ട്രീയ സ്ഥിതി നേരിട്ട് വായക്കാരിലെത്തിക്കാനുമാണ് ശ്രമം. ഇതിനായുള്ള ടീം ചെങ്ങന്നൂരില്‍ എത്തിക്കഴിഞ്ഞു. നാളെമുതല്‍ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പോരാട്ടത്തിന്റെ നേര്‍ ചിത്രം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ വായനക്കാര്‍ക്ക് ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി വലിയ മാറ്റമാണ് ഉണ്ടാക്കുക. ബിജെപി ശ്രീധരന്‍പിള്ളയെയാണ് പരിഗണിക്കുന്നത് ഇത് മറ്റുപാര്‍ട്ടികള്‍ക്ക് ഇലക്ഷന്‍ കടുത്തതാകും. ചെങ്ങന്നൂരുകാരനാണ് ശ്രീധരന്‍ പിള്ള. ഇവിടെ ബന്ധുബലവും ഉണ്ട്. എന്നാല്‍ കോഴിക്കോട് സ്ഥിരതാമസമാക്കി എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് പിള്ള. അതുകൊണ്ട് തന്നെ നാടുമായി വലിയ ബന്ധമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിറയുകയും 42,000ത്തോളം വോട്ടുകള്‍ നേടുകയും ചെയ്തു.

മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കം ശ്രീധരന്‍പിള്ള നേടിക്കഴിഞ്ഞതായിട്ടാണ് വിവരം. പ്രചാരണ രംഗത്തിറങ്ങിയ ശ്രീധരന്‍പിള്ളക്കായി സോഷ്യല്‍ മീഡിയിയില്‍ 5000 യുവാക്കളാണ് പ്രചാരണം നടത്തുക. ഇതിനായുള്ള സംഘത്തെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നിയോഗിച്ചു കഴിഞ്ഞു. ഫേസ്ബുക്കിലും വാട്‌സാപ്പിലുമായി ഇവര്‍ പ്രചരണം നട്തതും. മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഫോണ്‍ നമ്പരുകളും സ്ഥലത്തെ പ്രധാന വാട്‌സാപ്പ് ഗ്രൂപ്പുകളിലും മോദി രാഷ്ടരീയം നിറയും. ഇതിനായി വിദഗ്ദ്ധരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

Top