ചെങ്ങന്നൂരിൽ ചെങ്കൊടിയേന്തുമോ മഞ്ജു വാരിയർ? തേരുതെളിക്കാൻ സമ്മതത്തിനായി സി.പി.എം കാത്തിരിക്കുന്നു.തുടർ ഭരണത്തിനായി സി.പി.എം നീക്കം

കൊച്ചി:യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത് നിലനിർത്താൻ ചെങ്ങന്നൂരിൽ ഇടത് സ്ഥാനാർഥിയായി മഞ്ജു വാര്യർ എത്തുന്നു .സി.പി.എം പാർട്ടിയുടെ ഉന്നത തലത്തിലെ തീരുമാനമാനിത്യ എന്നറിയുന്നു . ചെങ്കെടി പിടിക്കാൻ കേരളത്തേ മുഴുവൻ സ്വാധീനിക്കാൻ കഴിവുള്ള ജനകീയ നടിയുടെ അനുമതിക്കായി സി.പി.എം കാത്തിരിക്കുന്നു. മഞ്ജു എസ് പറഞ്ഞാൽ ചെങ്ങന്നൂരിൽ ഇനി യാതൊരു മാറ്റവും ഉണ്ടാകില്ല എന്നാണ് സൂചനകൾ .സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മഞ്ജുവുമായി ഇതേപ്പറ്റി സംസാരിച്ചെന്നാണു കേൾക്കുന്നത്. സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ പരിവേഷവും സാമൂഹ്യവിഷയങ്ങളിലെ ഇടപെടലുകളും നിലപാടുകളും മഞ്ജുവിന്റെ പ്രതിഛായ ഉയർത്തുന്നു. പൊതുസമ്മതയായി സ്വതന്ത്ര സ്ഥാനാർഥിയായാകും ഇവരെ അവതരിപ്പിക്കുക. എന്നാൽ ഇതുസംബന്ധിച്ചു മഞ്ജു ഉൾപ്പെടെ ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.സർക്കാരിന്റെ വിലയിരുത്തലാകും ഫലമെന്നതിനാൽ അതീവ ശ്രദ്ധയോടെയാണു സിപിഎം നീങ്ങുന്നത്. ഉപതിരഞ്ഞെടുപ്പിൽ പുതുമുഖത്തെ അന്വേഷിക്കുന്ന ഇടതുപക്ഷം .

മഞ്ജുവാര്യർ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ നടിക്കെതിരായ കേസുകളിൽ ഉൾപ്പെടെ ചില നിർണ്ണായകമായ ഉറപ്പുകൾ നല്കിയിട്ടുണ്ട് എന്നും പറയുന്നു. മാത്രമല്ല കേരളത്തേ ഇളക്കി മറിക്കാനും യുവാക്കളേ ഇടതു മുന്നണിയിലേക്ക് ആകർഷിക്കാനും താര ശോഭ സഹായിക്കും. തിളങ്ങുന്ന വ്യക്തിത്വം. അപവാദങ്ങൾ ഒന്നുമില്ല. മാത്രമല്ല സിനിമയിലും പൊതു സമൂഹത്തിലും അന്തസു കാക്കുന്ന നടിയും. പിന്നെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബം. മഞ്ജുവിനും ഈ അവസരത്തിൽ രാഷ്ട്രീയ സപോർട്ട് ആവശ്യമാണെന്നും പറയുന്നു. ജീവിതത്തിലേ നിർണ്ണായക ഘട്ടങ്ങളിൽ തന്നെ തകർക്കാൻ കരുത്തുള്ള താര രാജാവായ മുൻ ഭർത്താവു തന്നെയാണ്‌ വലിയ കടമ്പ. സി.പി.എമ്മിൽ എത്തിയാൽ അതും നിഷ്പ്രഭമാക്കി കളയാമെന്നും കരുതുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2001ൽ ആദ്യമായി ചെങ്ങന്നൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ച രാമചന്ദ്രൻ നായർ 1465 വോട്ടുകൾക്കു കോൺഗ്രസിലെ ശോഭനാ ജോർജിനോടു തോറ്റു. 2016 ത്രികോണ മത്സരത്തില്‍ കോൺഗ്രസിലെ പി.സി.വിഷ്ണുനാഥിനെ പരാജയപ്പെടുത്തി എംഎൽഎയായി; ഭൂരിപക്ഷം 7983 വോട്ട്. രാമചന്ദ്രൻ നായരുടെ പിൻഗാമിയാകാൻ യുവാക്കളെയാണു സിപിഎം പരിഗണിക്കുന്നത്. വിജയം ആവര്‍ത്തിക്കേണ്ടതു എൽഡിഎഫിന്, പ്രത്യേകിച്ചു സിപിഎമ്മിന് അഭിമാനപ്രശ്നമാണ്. സഹതാപ തരംഗവും മണ്ഡലത്തിലെയും സംസ്ഥാനത്തെയും നേട്ടങ്ങളും വോട്ടാകുമെന്നു സിപിഎം കണക്കുകൂട്ടുന്നു.

ആലപ്പുഴ∙ യുഡിഎഫ് തട്ടകത്തിലെ അട്ടിമറി ആവർത്തിക്കാൻ സിപിഎമ്മിനു കഴിയുമോ? കോൺഗ്രസ് തിരിച്ചെത്തുമോ? ബിജെപി പടക്കുതിരയാകുമോ? ഒട്ടേറെ ചോദ്യങ്ങൾക്കാണു ചെങ്ങന്നൂർ ഉത്തരവുമായി കാത്തിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ എംഎൽഎയായിരുന്ന കെ.കെ. രാമചന്ദ്രന്‍നായരുടെ നിര്യാണത്തോടെ ഒഴിവുവന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആറുമാസത്തിനകം നടക്കേണ്ട ഉപതിരഞ്ഞെടുപ്പു സംബന്ധിച്ചുള്ള ചർച്ചകളിലേക്കു മുന്നണികൾ പ്രവേശിച്ചു.manju1

അപ്രതീക്ഷിത സ്ഥാനാർഥിയെ നിയോഗിച്ചും പുതുസമവാക്യങ്ങൾ രചിച്ചും തുറുപ്പുചീട്ടുകൾ വീശാനാണു മുന്നണി‍കളുടെ തീരുമാനം. കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിച്ചു സിറ്റിങ് സീറ്റ് നിലനിർത്തേണ്ടതു ഭരണകക്ഷിയായ സി‌പിഎമ്മിന് അഭിമാന പ്രശ്നമാണ്. കൈവെള്ളയിൽനിന്നു നഷ്ടപ്പെട്ട മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കേണ്ടതു കോൺഗ്രസിനു നിലനിൽപ്പിന്റെ പ്രശ്നം. നിയമസഭയിലെ അംഗബലം ഉയർത്താനുള്ള മികച്ച അവസരമെന്നു കണ്ട്, കഴിഞ്ഞതവണത്തെ ക്ഷീണം തീർക്കുകയെന്നതാണു ബിജെപിയുടെ ലക്ഷ്യം. സമുദായ പരിഗണനയും പൊതുസമ്മതിയും സ്ഥാനാർഥി നിർണയത്തിൽ ഘടകമാകും.

നേരത്തെ തിരഞ്ഞെടുപ്പു ചർച്ചകളിലേക്കു പ്രവേശിച്ചു മേൽക്കെ നേടാനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്. ചെങ്ങന്നൂരിലെ സ്ഥാനാർഥിയെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നാളെ തിരുവനന്തപുരത്തു നടക്കുമെന്നാണു സൂചന. കെപിസിസി അധ്യക്ഷൻ എം.എം. ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് ആദ്യഘട്ട ചർച്ചയിൽ പങ്കെടുക്കുക. ഡിസിസി ഭാരവാഹികളെയും ഉൾപ്പെടുത്തിയേക്കും. കാലങ്ങളായി കോൺ‌ഗ്രസിന്റെ മണ്ഡലമായതിനാൽ സീറ്റുവിഭജന തർക്കങ്ങളുണ്ടാകില്ല. താഴേത്തട്ടു മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള പദ്ധതികൾ തയാറാക്കും. സർക്കാരിന്റെ വികസന മുരടിപ്പ് അക്കമിട്ടുള്ള പ്രചാരണമാകും പ്രധാനം.

കഴിഞ്ഞതവണ തോറ്റ മുൻ എംഎൽഎ പി.സി. വിഷ്ണുനാഥ് തന്നെയാണു സ്ഥാനാർഥി സാധ്യതാപട്ടികയിൽ മുന്നിൽ. മണ്ഡലവുമായുള്ള പരിചയവും കോൺഗ്രസ് നേതൃത്വവുമായുള്ള അടുപ്പവും വിഷ്ണുനാഥിന്റെ സാധ്യത വർധിപ്പിക്കുന്നു. അതേസമയം, നാലു തവണ മാവേലിക്കരയില്‍ ജയിച്ചിട്ടുള്ള മുതിര്‍ന്ന നേതാവും യുഡിഎഫ് ആലപ്പുഴ ജില്ലാ ചെയര്‍മാനുമായ എം. മുരളിയുടെ പേരും കേൾക്കുന്നുണ്ട്. കഴിഞ്ഞതവണ വിമതയായി മത്സരിച്ചു നിർണായകമായ 3966 വോട്ടു നേടിയ ശോഭന ജോർജിനെ കോൺ‌ഗ്രസ് പാളയത്തിൽ എത്തിച്ചു മുന്നണിയെ ശക്തിപ്പെടുത്താൻ നീക്കമുണ്ട്. 1991 മുതല്‍ നടന്ന ആറു തിരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ തവണ മാത്രമാണു യുഡിഎഫ് പരാജയപ്പെട്ടത്.

2016ലെ ശക്തമായ ത്രികോണ മൽസരത്തിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗമായ പി.എസ്. ശ്രീധരന്‍പിള്ള നേടിയത് 42,682 വോട്ട്. കെ.കെ.രാമചന്ദ്രന്‍നായര്‍ക്കു കിട്ടിയതാകട്ടെ 52,880 വോട്ടും. പതിനായിരത്തിച്ചില്വാനം വോട്ടിനാണു മൂന്നാമനായതെന്നും ഇത്തവണ ആഞ്ഞുപിടിച്ചാൽ ഒന്നാമതാകാമെന്നുമാണു ബിജെപിയുടെ കണക്കുകൂട്ടൽ. കോൺഗ്രസ് വിമത ശോഭന ജോർജിനെ എൻഡിഎ മുന്നണിയിലേക്കു കൊണ്ടുവരാനും ശ്രമമുണ്ട്.

ഘടകകക്ഷിയായ പി.സി. തോമസിന്റെ കേരളാ കോണ്‍ഗ്രസുമായി ശോഭനാ ജോർജ് ലയനചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിലുടൻ തീരുമാനമെടുക്കും. കഴിഞ്ഞതവണ ആലപ്പുഴ ജില്ലയില്‍ മുന്നണി മികച്ച പ്രകടനം കാഴ്ചവച്ചതു ചെങ്ങന്നൂരിലാണ്. പാര്‍ട്ടിയിലെ പോരു മാറ്റിവച്ച് ജയിക്കാനായി പോരാടൂ എന്നാണു മുകൾത്തട്ടിൽനിന്നുള്ള നിർദേശം. ബിജെപി സംഘടനാ സംവിധാനം ഉണർന്നതും കേന്ദ്ര നേതാക്കളുടെ സാന്നിധ്യവും കൂടിയാകുമ്പോൾ അദ്ഭുതങ്ങൾ രചിക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നു. പി.എസ്. ശ്രീധരന്‍പിള്ളയ്ക്കാണു സാധ്യതയെങ്കിലും പുതുരക്തത്തെയോ വനിതയെയോ സ്ഥാനാർഥിയാക്കാനും ശ്രമിച്ചേക്കും.

Top