മകന്റെ വെടിയേറ്റു മരിച്ച വിദേശമലയാളികളുടെ തലയും ഉടല്‍ ഭാഗങ്ങളും കണ്ടെത്തി

chengannur

കോട്ടയം: വെടിയേറ്റു മരിച്ച വിദേശമലയാളികളുടെ തലയും മറ്റു ശരീരഭാഗങ്ങളും പലയിടങ്ങളില്‍ നിന്നായി കണ്ടെത്തി. മകന്‍ കൊലപ്പെടുത്തിയെന്ന് പറയുന്ന ജോയ് വി ജോണിന്റെ ശിരസ് കോട്ടയം ചിങ്ങവനത്തുനിന്നും ഉടല്‍ ഭാഗങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിന് അടുത്തുനിന്നും പോലീസ് കണ്ടെത്തി. മകന്‍ ഷെറിനെ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും.

മൃതദേഹം മകന്‍ ഷെറിന്‍ വെട്ടിമുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. മറ്റു ഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജോയിയുടേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍ ഇന്നലെ പമ്പയാറ്റില്‍ പാണ്ടനാട് ഇടക്കടവ് ഭാഗത്തുനിന്നു പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തില്‍ കസ്റ്റഡിയിലുള്ള മകന്‍ ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പമ്പയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഉച്ചയ്ക്ക് ഒന്നേകാലിനു വള്ളത്തില്‍ പോയ നാട്ടുകാരനാണു കൈ കണ്ടെത്തിയത്. കാഴ്ചയില്‍ പുരുഷന്റെ ഇടംകൈ എന്നു സംശയിക്കുന്ന ശരീരഭാഗം തോളിനു മുകളില്‍ കരിഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഴുകിയ ഈ ഭാഗത്ത് അറുത്തു മാറ്റിയതിന്റെ ലക്ഷണങ്ങളുമുണ്ട്. പുഴയില്‍ നിന്നു ലഭിച്ച ശരീരഭാഗം ഡിഎന്‍എ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിലേക്കു മാറ്റി. പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ തിരച്ചില്‍ സംഘങ്ങള്‍ പത്തനംതിട്ട ജില്ലയിലെ ആറാട്ടുപുഴ കടവു മുതല്‍ എടത്വ വീയപുരം വരെ തിരച്ചില്‍ നടത്തിയിരുന്നു.

25നു തിരുവനന്തപുരത്തു പോയി വരുന്ന വഴി മുളക്കുഴ വച്ച് ജോയിയും മകനും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ തോക്കില്‍ നിന്നു വെടിയുതിര്‍ന്നു ജോയ് കൊല്ലപ്പെട്ടെന്നുമാണു പൊലീസിനു ലഭിച്ച വിവരം. ജോയിയുടെ തോക്ക് രണ്ടാഴ്ച മുന്‍പു ഷെറിന്‍ കൈക്കലാക്കിയെന്നാണു സൂചന. നെറ്റിയിലാണു വെടിയേറ്റിട്ടുള്ളത്. തുടര്‍ന്നു ചെങ്ങന്നൂരില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ അടിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ മൃതദേഹം കത്തിച്ചെന്നും ശേഷിച്ച ഭാഗങ്ങള്‍ പുഴയില്‍ ഒഴുക്കിയെന്നുമാണു കരുതുന്നത്.

Top