പുട്ടും പൊറോട്ടയ്ക്കും വേണ്ടിയുളള തർക്കം; കരിമ്പിൻ  മുട്ടികൊണ്ട് അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

വൈക്കത്ത് പുലർച്ചെയുണ്ടായ സംഘട്ടനത്തിൽ കരിന്പിൻ മുട്ടികൊണ്ടുള്ള അടിയേറ്റ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വൈക്കം കുലശേഖരമംഗലം മേക്കര കരിയിൽ ശശിയുടെ മകൻ ശ്യാം ( 24) ആണ് മരിച്ചത്. ഇയാളുടെ അയൽവാസി മേക്കര വെട്ടിത്തറയിൽ പുരുഷന്‍റെ മകൻ നന്ദു (22)വിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേർ പോലീസ് കസ്റ്റഡിയിലുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിൽ പങ്കെടുക്കാൻ വന്നവർ തമ്മിലുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ അർധ രാത്രിയിൽ വലിയകവലയിലെ തട്ടുകടയിലാണ് സംഘർഷത്തിന് തുടക്കം. സുദർശൻ എന്നയാളുടെ തട്ടുകടയിൽ കാപ്പി കുടിക്കാൻ വന്നവരിൽ ഒരു വിഭാഗം പുട്ടു ചോദിച്ചു. മറ്റു ചിലർ പൊറോട്ട ആവശ്യപ്പെട്ടു. പുട്ട് തയാറായി വരുന്നതേയുണ്ടായിരുന്നുള്ളു. പൊറോട്ട സ്റ്റോക്കുണ്ടായിരുന്നത് ആദ്യം നല്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുട്ട് ചോദിച്ചവർക്ക് കിട്ടാത്തതിന്‍റെ കലിപ്പിൽ തട്ടുകടക്കാരനെയാണ് ആദ്യം കൈയ്യേറ്റം ചെയ്തത്. കടയിലെ ചിക്കൻ കറി കമിഴ്ത്തി. ഗ്യാസ് ലൈറ്റ് ഓഫാക്കി. പിന്നീട് നാട്ടുകാർ ഇടപെട്ട് പ്രശ്നം തീർത്ത് ആളുകൾ പിരിഞ്ഞു പോയി. പിന്നീട് പുലർച്ചെ രണ്ടരയോടെ ഇതേ സംഘങ്ങൾ ബോട്ട് ജെട്ടിയിൽ വച്ച് കണ്ടു മുട്ടിയതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.

ഇവിടെ വിൽക്കാൻ വച്ചിരുന്ന കരിന്പ് ഉപയോഗിച്ചുള്ള അടി നടന്നു. ഇതിനിടെ കരിന്പിൻ മുട്ടികൊണ്ട് ശ്യാമിന്‍റെ തലയ്ക്കു പിന്നിൽ അടിയേറ്റു. ഉടനെ ഇയാളെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആശുപത്രിൽ എത്തി അൽപ നേരം കഴിഞ്ഞപ്പോൾ മരണം സംഭവിച്ചു. ശ്യാമിനൊപ്പം ആറംഗ സംഘവും എതിർ സംഘത്തിൽ 17 പേരും ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.

സംഭവത്തോടനുബന്ധിച്ച് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെമ്മനത്തുകര, കുലശേഖരമംഗലം, വാഴേകാട് പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരുന്നു. മരിച്ച ശ്യാം കലശേഖരമംഗലം ടോൾ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. ്മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനല്കി. മാതാവ്: ശോഭ. സഹോദരൻ: ശരത്. കലശേഖരമംഗലം ടോൾ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ്.

Top