രോഗിയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലര്‍ത്തിയോ? ഡോക്ടറുടെ മരണത്തില്‍ ദുരൂഹത

dr-baiju

മൂവാറ്റുപുഴ: രോഗിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അവര്‍ക്കുമുന്നില്‍ മരുന്ന് കഴിച്ച് പരീക്ഷണം നടത്തി മരിച്ച ഡോക്ടറുടെ മരണത്തില്‍ ദുരൂഹത നിഴലിക്കുന്നു.സംഭവം കൊലപാതകമാണെന്നാണ് പറയുന്നത്. രോഗിയുടെ ഭര്‍ത്താവ് മരുന്നില്‍ വിഷം കലര്‍ത്തിയെന്നാണ് ആരോപണം.

രോഗിയുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ബൈസണ്‍വാലി സ്വദേശി രാജപ്പനാണ് പ്രതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓര്‍മ നഷ്ടപ്പെട്ടു പൂര്‍ണമായി ശരീരം തളര്‍ന്ന് ഒന്‍പത് വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മൂവാറ്റുപുഴ പായിപ്ര പണ്ടിരിയില്‍ പി.എ.ബൈജു (45) ഇന്നലെയാണ് മരിച്ചത്. 2007 ജനുവരി 25നാണു ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവമുണ്ടായത്. ഇടുക്കി ബൈസണ്‍വാലി സര്‍ക്കാര്‍ ആയുര്‍വേദ ക്ലിനിക്കിലെ ഡോക്ടറായിരുന്നു ബൈജു. ബൈസണ്‍വാലി കാര്യംകുന്നേല്‍ ശാന്ത ഡോ.ബൈജുവിന്റെ ചികില്‍സയിലായിരുന്നു. സന്ധിവാതം ബാധിച്ചു നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ശാന്തയുടെ രോഗത്തിനു ബൈജുവിന്റെ ചികില്‍സകൊണ്ട് ഏറെ ശമനമുണ്ടായി.

ചികില്‍സയുടെ ഭാഗമായി ‘രസനപഞ്ചകം’ കഷായം കുടിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. കഷായം കഴിച്ച ശാന്ത അബോധാവസ്ഥയിലായെന്നും മരുന്നില്‍ വിഷം ചേര്‍ന്നതായും ആരോപിച്ചു ശാന്തയും ബന്ധുക്കളും ആശുപത്രിയിലെത്തി. മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ ഡോ. ബൈജു അവരുടെ കൈവശമുണ്ടായിരുന്ന മരുന്നു വാങ്ങി കുടിച്ചു. ഉടനെ തളര്‍ന്നു വീണ ബൈജു പിന്നീട് സംസാരിച്ചിട്ടില്ല.

ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷത്തിന്റെ സാന്നിധ്യമാണു ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്നു പിന്നീട് തെളിഞ്ഞു. കഷായത്തില്‍ വിഷം കലര്‍ത്തിയതിനു ശാന്തയുടെ ഭര്‍ത്താവ് രാജപ്പന്‍ അറസ്റ്റിലായി. കുടുംബ കലഹത്തെത്തുടര്‍ന്ന് ഇയാള്‍ മരുന്നില്‍ വിഷം കലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

Top